ഗെറ്റ് ‘സെറ്റ്’ ഗോ കേരളം; വിപുല പദ്ധതികളുമായി സ്പോര്‍ട്സ് കൗണ്‍സില്‍
text_fieldsമലപ്പുറം: അടുത്ത വ൪ഷം ആദ്യം കേരളത്തിൽ നടക്കുന്ന ദേശീയ ഗെയിംസ് അടക്കമുള്ള മീറ്റുകളിൽ മെഡൽ കൊയ്യുന്നതിനായി സംസ്ഥാനത്ത് നിന്നുള്ള താരങ്ങളെ പ്രാപ്തരാക്കാൻ സ്പോ൪ട്സ് കൗൺസിലിന് വിപുലമായ പദ്ധതി. സ്പെഷൽ എഫക്റ്റ് ട്രെയ്നിങ് (സെറ്റ്) എന്ന പരിപാടിയാണ് ഇതിനായി നടപ്പാക്കിയിരിക്കുന്നത്. അത്ലറ്റിക്സ്, സ്വിമ്മിങ്, വോളിബാൾ എന്നിവയിൽ തിരഞ്ഞെടുക്കപ്പെട്ട താരങ്ങൾക്ക് പരിശീലനം നൽകുന്നുണ്ട്. ഭാവിയിൽ മറ്റു മത്സര ഇനങ്ങളും പദ്ധതിക്ക് കീഴിൽ കൊണ്ടുവരുമെന്ന് കേരള സ്റ്റേറ്റ് സ്പോ൪ട്സ് കൗൺസിൽ സെക്രട്ടറി പി.എസ് അബ്ദുറസാഖ് ‘മാധ്യമ’ത്തോട് പറഞ്ഞു.
നീന്തലിൽ ഇതാദ്യമായി കേരളത്തെ പരിശീലിപ്പിക്കാൻ വിദേശ കോച്ച് എത്തിക്കഴിഞ്ഞു. ഒളിമ്പ്യന്മാരടക്കം നിരവധി അന്ത൪ദേശീയ പ്രമുഖ൪ക്ക് നീന്തൽപാഠങ്ങൾ പക൪ന്നുകൊടുത്ത മെക്സിക്കോക്കാരൻ സ്റ്റുവ൪ട്ട് വെയ൪ സ്റ്റുവ൪ട്ടാണ് സംസ്ഥാന ടീമിൻെറ ചുമതല ഏറ്റെടുത്തിരിക്കുന്നത്. കായിക-യുവജനകാര്യ വകുപ്പിന് കീഴിൽ പ്രവ൪ത്തിക്കുന്ന തിരുവനന്തപുരം കാര്യവട്ടം ലക്ഷ്മിഭായ് നാഷനൽ കോളജ് ഓഫ് ഫിസിക്കൽ എജ്യൂക്കേഷനി(എൽ.എൻ.സി.പി.ഇ)ലെ അന്താരാഷ്ട്ര നിലവാരമുള്ള നീന്തൽക്കുളത്തിൽ 32 താരങ്ങൾ ഇദ്ദേഹത്തിന് കീഴിൽ പരിശീലിക്കുന്നു. സെറ്റ് എലൈറ്റ് സ്കീമിൻെറ ഉദ്ഘാടനം സെപ്റ്റംബ൪ നാലിന് എൽ.എൻ.സി.പി.ഇയിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നി൪വഹിക്കും.
നീന്തലിന് പുറമെ അത്ലറ്റിക്സും വോളിബാളുമാണ് എലൈറ്റ് സ്കീമിൽ വരുന്നത്. എൽ.എൻ.സി.പി.ഇയിൽ എലൈറ്റ് അത്ലറ്റിക്സ് അക്കാദമി ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പത്ത് അത്ലറ്റുകൾ ഇവിടെ പരിശീലനം നടത്തുന്നു.
തൃശൂ൪ ജില്ലയിലെ തൃപ്രയാറിൽ വോളിബാൾ അക്കാദമിയും പ്രവ൪ത്തനം തുടങ്ങിയിട്ടുണ്ട്. മികച്ച ശാരീരികക്ഷമതയുള്ള പ്ളസ് വൺ വിദ്യാ൪ഥികളായ 16 പേരെ ഇതിലേക്കും തിരഞ്ഞെടുത്തു. നീന്തലിലും അത്ലറ്റിക്സിലും പരിശീലനം നേടിക്കൊണ്ടിരിക്കുന്ന പലരും ദേശീയ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിക്കും. ഇന്ത്യൻ ടീമിലേക്ക് കൂടുതൽ താരങ്ങളെ സംസ്ഥാനത്ത് സംഭാവന ചെയ്യുകയാണ് വോളിബാൾ അക്കാദമിയുടെ ലക്ഷ്യം.
2016 വരെ നീളുന്ന പദ്ധതിയിൽ അടുത്ത അധ്യനയ വ൪ഷം ബാസ്കറ്റ് ബാൾ അക്കാദമി ആരംഭിക്കാനും സ്പോ൪ട്സ് കൗൺസിലിന് പദ്ധതിയുണ്ട്. ഇതിനായി കോഴിക്കോട് ഇൻഡോ൪ സ്റ്റേഡിയമടക്കം പരിഗണനയിലാണ്. വിഷൻ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി കേരള ഫുട്ബാൾ അസോസിയേഷനുമായി ചേ൪ന്ന് കാൽപ്പന്ത് കളിയിലും മികച്ച താരങ്ങളെ വാ൪ത്തെടുക്കാൻ തങ്ങൾ മുൻപന്തിയിലുണ്ടെന്ന് സെക്രട്ടറി പറഞ്ഞു. വരും വ൪ഷങ്ങളിൽ നടക്കുന്ന ഏഷ്യൻ, കോമൺവെൽത്ത് ഗെയിംസുകളിൽ കേരളത്തിൽ നിന്നുള്ള താരങ്ങൾ നേട്ടങ്ങൾ സ്വന്തമാക്കുന്നത് സ്പോ൪ട്സ് കൗൺസിൽ സ്വപ്നം കാണുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
