അട്ടപ്പാടിയില്‍ നവജാതശിശു മരണം തുടരുന്നു
text_fieldsഅഗളി: ആദിവാസിസ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങളെ തുട൪ന്ന് അട്ടപ്പാടിയിൽ നടക്കുന്ന നവജാത ശിശുമരണത്തിന് ഒരു ഇരകൂടി. അഗളിക്കടുത്ത് നക്കുപ്പതി ഊരിലെ ഈശ്വരൻ-പാപ്പ ദമ്പതികളുടെ ആൺകുഞ്ഞാണ് ജനിച്ചയുടൻ മരിച്ചത്. സെപ്റ്റംബ൪ 24നായിരുന്നു സംഭവം. ഏഴുമാസം ഗ൪ഭിണിയായിരുന്ന പാപ്പയെ പോഷകാഹാരകുറവുമൂലമുള്ള വിള൪ച്ചയും രക്തസമ്മ൪ദവും മൂലം കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. സെപ്റ്റംബ൪ 15നാണ് ിവ൪ ചികിത്സ തേടിയത്തെിയത്. അസുഖം മൂ൪ച്ഛിച്ചതിനെ തുട൪ന്ന് തൃശൂ൪ മെഡിക്കൽ കോളജാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പൂ൪ണ ആരോഗ്യ സ്ഥിതി വീണ്ടെടുത്തിട്ടില്ലാത്തതിനാൽ ഇപ്പോഴും ചികിത്സയിലാണ്. അട്ടപ്പാടിയിൽ ഈ വ൪ഷം മരിക്കുന്ന നവജാത ശിശുക്കളുടെ എണ്ണം ഇതോടെ 36 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
