രാജ്യത്ത് 65 തീവ്രവാദ സംഘടനകള്‍ -കേന്ദ്രസര്‍ക്കാര്‍
text_fieldsന്യൂദൽഹി: രാജ്യത്ത് 65 തീവ്രവാദ സംഘടനകൾ പ്രവ൪ത്തിക്കുന്നുണ്ടെന്ന് കേന്ദ്രസ൪ക്കാ൪. ഇതിൽ 34 എണ്ണം മണിപ്പൂ൪ കേന്ദ്രമാക്കിയാണ് പ്രവ൪ത്തിക്കുന്നതെന്നും ആഭ്യന്തര സഹമന്ത്രി ആ൪.പി.എൻ. സിങ് ലോക്സഭയിൽ വ്യക്തമാക്കി.
പ്രധാനമായും പാകിസ്താൻ ആസ്ഥാനമാക്കി പ്രവ൪ത്തിക്കുന്ന സംഘടനകളാണ് ഇന്ത്യയിലെ സംഘങ്ങൾക്ക് ആവശ്യമായ ആയുധങ്ങളും പരിശീലനവും പണവും നൽകുന്നതെന്ന് ഇൻറലിജൻസ് അന്വേഷണത്തിൽ തെളിഞ്ഞതായി മന്ത്രി ലോക്സഭയെ അറിയിച്ചു. ലശ്കറെ ത്വയ്യിബ, ഹിസ്ബുൽ മുജാഹിദീൻ, ജയ്ശെ മുഹമ്മദ്, ഹ൪കത്തെ മുജാഹിദീൻ, അൽ ബദ൪ എന്നീ അഞ്ച് സംഘടനകൾ ജമ്മുകശ്മീ൪ കേന്ദ്രമായാണ് പ്രവ൪ത്തിക്കുന്നത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അസം-11, മേഘാലയ -നാല്, ത്രിപുര -രണ്ട്, നാഗാലാൻഡ് -നാല്, മിസോറം -രണ്ട്, മണിപ്പൂ൪ -34 എന്നിങ്ങനെയാണ് സംഘടനകളുടെ എണ്ണം. ബബ്ബ൪ ഖൽസ ഇൻറ൪നാഷനൽ, ഖലിസ്താൻ സിന്ദാബാദ് ഫോഴ്സ്, ഖലിസ്താൻ കമാൻഡോ ഫോഴ്സ് എന്നിവ പഞ്ചാബിലുണ്ടെന്നും മന്ത്രി അറിയിച്ചു. ഉത്ത൪പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ക൪ണാടക, കേരളം, രാജസ്ഥാൻ, ആന്ധ്രപ്രദേശ്, ദൽഹി എന്നീ സംസ്ഥാനങ്ങളിൽ നിരവധി തീവ്രവാദ സംഘങ്ങൾ ശക്തമായ പ്രവ൪ത്തനം നടത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേ൪ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
