ബാന്‍ കി മൂണിന്‍െറ പ്രസ്താവനയില്‍ ജപ്പാന് നീരസം
text_fieldsടോക്യോ: അയൽരാജ്യങ്ങളോടുള്ള ജപ്പാൻെറ നിലപാട് പുനഃപരിശോധിക്കണമെന്നുള്ള യു.എൻ സെക്രട്ടറി ജനറൽ ബാൻ കി മൂണിൻെറ പ്രസ്താവനയോട് ജപ്പാൻ കടുത്ത നീരസം രേഖപ്പെടുത്തി.
ജപ്പാൻെറ ഭൂതകാലത്തെ നി൪വ്യാജമായി പരിശോധിക്കണമെന്നും അയൽരാജ്യങ്ങളുമായുള്ള അവരുടെ ബന്ധം എങ്ങനെയായിരുന്നുവെന്ന് ചിന്തിക്കണമെന്നും കഴിഞ്ഞദിവസം ബാൻ കി മൂൺ ആഹ്വാനം ചെയ്തിരുന്നു.
ചൈനയും ദക്ഷിണ കൊറിയയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ജപ്പാൻ നടത്തിയ ഇടപെടലുകളെക്കുറിച്ച് അന്ന് ദക്ഷിണ കൊറിയയുടെ വിദേശകാര്യ മന്ത്രിയായിരുന്ന ബാൻ കി മൂണിന് വ്യക്തമായി അറിയാവുന്നതാണെന്ന് ജപ്പാൻ ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിഹിതേ സുഗ തിരിച്ചടിച്ചു.
ജപ്പാൻ ‘ആത്മാ൪ഥമായി ആത്മപരിശോധന’ നടത്തണം എന്ന് പറഞ്ഞ മൂൺ ഏത് സാഹചര്യത്തിലാണ് അത് പറഞ്ഞതെന്ന് വ്യക്തമാക്കണം.
ആഭ്യന്തര പ്രശ്നങ്ങളും ചരിത്രപരമായ വിയോജിപ്പുകളും മറികടന്നാണ് അന്നത്തെ പ്രധാന മന്ത്രി ഷിൻസോ അബെ ചൈനയെയും ദക്ഷിണ കൊറിയയെയും ച൪ച്ചക്ക് ക്ഷണിച്ചതെന്നും സുഗ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
