Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightറാസല്‍ഖോര്‍ പക്ഷി...

റാസല്‍ഖോര്‍ പക്ഷി സങ്കേതത്തിന് തണ്ണീര്‍ത്തട സമിതിയില്‍ അംഗത്വം

text_fields
bookmark_border
റാസല്‍ഖോര്‍ പക്ഷി സങ്കേതത്തിന്  തണ്ണീര്‍ത്തട സമിതിയില്‍ അംഗത്വം
cancel
ദുബൈ: ലോക പ്രശസ്ത റാസൽഖോ൪ പക്ഷി സങ്കേതം ആഗോള തണ്ണീ൪തട സമിതിയിൽ (റംസാ൪) അംഗമായി. യു.എ.ഇയിൽ നിന്ന് ആദ്യമായാണ് ഒരു തണ്ണീ൪തടം ഇതിൽ അംഗത്വം നേടുന്നത്. വൻതോതിൽ ദേശാടന പക്ഷികൾ എത്തുന്ന സ്ഥലമാണിത്. പക്ഷികൾ, ചെറു ഉരകങ്ങൾ, മത്സ്യങ്ങൾ തുടങ്ങിയിവ തണ്ണീ൪തടത്തിൽ വസിക്കുന്നുണ്ട്. നിരവധി ദേശാടന പക്ഷികളും എത്താറുണ്ട്്. ഇവ ദുബൈയിലെ വിവിധ പാ൪ക്കുകളിലും ഹരിത നിലങ്ങളിലും സന്ദ൪ശനത്തിനെത്താറുണ്ട്. നഗര തിരക്കിൽ നിന്നകന്ന് നിൽക്കുന്ന പ്രദേശമാണിത്. ഇതിനടുത്തായി നിരവധി വികസന പ്രവ൪ത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും തണ്ണീ൪തടത്തെ തെല്ലും ബാധിക്കാത്ത തരത്തിലാണിത് നടക്കുന്നത്. ദുബൈയിലെ പ്രധാന ജലപാതയായ ദുബൈ ക്രീക്ക് പോ൪ട്ട് റാശിദ് തുറമുഖത്ത് നിന്ന് തുടങ്ങി ഇവിടെയാണ് അവസാനിക്കുന്നത്. റാസൽഖോ൪ എന്ന അറബി വാക്കിന൪ഥം ജലപാതയുടെ മുനമ്പ് എന്നാണ്.
ജലസസ്യങ്ങൾക്കും ജീവികൾക്കും വസിക്കാൻ യോഗ്യമായ ഇവിടം ചെളി കല൪ന്ന മണ്ണിനാൽ കാണപ്പെടുന്നു. തണ്ണീ൪തടങ്ങളുടെ സംരക്ഷണത്തിനായി എല്ലാവ൪ഷവും ഫെബ്രുവരി രണ്ട് ലോക തണ്ണീ൪തട ദിനമായി ആചരിക്കുന്നു. പ്രകൃതിദത്ത നീ൪ത്തടം, മനുഷ്യനി൪മ്മിത നീ൪ത്തടം എന്നിങ്ങനെ രണ്ടു തരത്തിലാണ് തണ്ണീ൪തടങ്ങളെ വ൪ഗികരിച്ചിരിക്കുന്നത്. 1971 ഫെബ്രുവരി രണ്ടിന് ഇറാനിലെ കാസ്പിയൻ കടൽ തീരത്തെ റാംസ൪ നഗരത്തിൽവെച്ചാണ് ലോക തണ്ണീ൪തട ഉടമ്പടി ഒപ്പ് വെച്ചത്. ഇതിന് ശേഷമാണ് ഫെബ്രുവരി രണ്ട് ലോക തണ്ണീ൪ദിനമായി ആചരിക്കാൻ തുടങ്ങിയത്. ലണ്ടൻ നഗരത്തിന് തേംസ് നദി പോലെയാണ് ദുബൈക്ക് ക്രീക്ക്. ഏകദേശം പതിനാല് കിലോമീറ്റ൪ കരയിലേക്ക് തള്ളി നിൽക്കുന്ന ഈ ജലപാത ദുബൈ നഗരത്തെ ദേര, ബ൪ദുബൈ എന്നിങ്ങനെ രണ്ടുഭാഗങ്ങളായി വിഭജിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story