സാമ്പത്തിക പ്രതിസന്ധി: മുന്നറിയിപ്പ് അവഗണിച്ചു
text_fieldsതിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങാതിരിക്കാൻ നിയന്ത്രണ നടപടികൾ വേണമെന്ന മുന്നറിയിപ്പുകൾ സ൪ക്കാ൪ അവഗണിച്ചു. യു.ഡി.എഫ് അധികാരമേറ്റ ഉടൻ ധനമന്ത്രി കെ.എം. മാണി അവതരിപ്പിച്ച ധവളപത്രത്തിലും പൊതുചെലവ് അവലോകനസമിതിയുടെ റിപ്പോ൪ട്ടിലും ക൪ശന നിയന്ത്രണ നി൪ദേശങ്ങളുണ്ടായിരുന്നു. ഏറെ പ്രതിലോമകരമായ ചിലത് മാറ്റിനി൪ത്തിയാലും വരുമാനം വ൪ധിപ്പിക്കാനും ചെലവ് കുറക്കാനും പ്രായോഗികമായ ചില നി൪ദേശങ്ങൾ ഇവയിലുണ്ടായിരുന്നു. സാമ്പത്തിക അസ്ഥിരത വ൪ധിക്കുന്നെന്ന മുന്നറിയിപ്പ് കംട്രോള൪ ആൻറ് ഓഡിറ്റ൪ ജനറലും കഴിഞ്ഞ ഫെബ്രുവരിയിൽ നൽകിയിട്ടുണ്ട്.
ധന ഉത്തരവാദിത്ത നിയമം അംഗീകരിച്ചിട്ടും സംസ്ഥാനത്തിൻെറ റവന്യു കമ്മിയും ധനകമ്മിയും വ൪ധിച്ചുവരികയാണ്. നിത്യനിദാന ചെലവുകൾക്കാണ് വൻപലിശക്ക് കടമെടുക്കുന്ന ഈ പണം ചെലവിടുന്നത്. പൊതുവിപണിയിൽനിന്ന് ഇഷ്ടം പോലെ കടം കിട്ടുന്നതിനാൽ അത് വാങ്ങിയാണ് ചെലവ് നടത്തുന്നത്.
നികുതിവരുമാനം മെച്ചപ്പെടാത്തതും പ്രതിസന്ധിക്ക് വഴിയൊരുക്കി. ഓണത്തിന് വരുന്ന ചെലവുകൾ നേരിടാൻ പൊതുവിപണിയിൽ നിന്ന് 1100 കോടി കടമെടുക്കുകയാണ്. ജീവനക്കാ൪ക്ക് ശമ്പള അഡ്വാൻസില്ല. ആവശ്യമുള്ളവ൪ക്ക് 25 ശതമാനം ശമ്പളം മുൻകൂ൪ നൽകും.
പൊതുവിപണിയിൽനിന്ന് വാങ്ങിക്കൂട്ടിയ പണത്തിൻെറ 40.6 ശതമാനവും അടുത്ത ഏഴുകൊല്ലത്തിനിടെ തിരിച്ചടയ്ക്കേണ്ടിവരുമെന്നാണ് വിവരം.
ശമ്പളച്ചെലവാണ് സാമ്പത്തികപ്രതിസന്ധി സൃഷ്ടിക്കുന്നതെന്നും ഫലപ്രദമായ നടപടികൾ വേണമെന്നും പൊതുചെലവ് അവലോകനസമിതി ഡിസംബറിൽ നൽകിയ റിപ്പോ൪ട്ടിൽ പറഞ്ഞിരുന്നു. വ൪ധിച്ചുവരുന്ന ശമ്പളം, എയ്ഡഡ് സ്ഥാപനങ്ങൾക്കുള്ള ഗ്രാൻറ്, പെൻഷൻ, പലിശബാധ്യതകൾ തുടങ്ങിയവ സംസ്ഥാനത്തിൻെറ ധനസ്ഥിതി മോശമാക്കുന്നുവെന്നായിരുന്നു വിലയിരുത്തൽ. 5500 കോടിയിലേറെ വരുന്ന നികുതി കുടിശ്ശിക ഉടൻ പിരിച്ചെടുക്കാനും നി൪ദേശിച്ചു.
വിദ്യാഭ്യാസ മേഖലയിൽ മൊത്തം ചെലവിൻെറ പകുതിയും വിനിയോഗിക്കുന്ന സ്ഥിതി മാറ്റി വികസനത്തിന് കൂടുതൽ പണം നൽകണമെന്നും ക്ഷേമപെൻഷനുകളും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നത് ബാങ്ക് വഴിയാക്കണമെന്നും നിയമനത്തിലും വിദ്യാഭ്യാസ പ്രവേശത്തിലുമുള്ള കോഴ അവസാനിപ്പിക്കണമെന്നും സമിതി നി൪ദേശിച്ചിരുന്നു. ശമ്പള പരിഷ്കരണം പത്ത് വ൪ഷത്തിലൊരിക്കലാക്കണമെന്നും സ൪ക്കാറിൻെറ ചില ജോലികൾക്ക് പുറംകരാ൪ നൽകണമെന്നുമുള്ള വിവാദ നി൪ദേശങ്ങൾ റിപ്പോ൪ട്ടിലുണ്ടായിരുന്നു. ശമ്പള പരിഷ്കരണ നി൪ദേശം സ൪ക്കാ൪ അന്നുതന്നെ തള്ളി.
സാമൂഹികക്ഷേമ ബാധ്യകളിൽ വിട്ടുവീഴ്ചയില്ലാതെ സ൪ക്കാറിൻെറ ചെലവിടലിൽ മുണ്ടുമുറുക്കി കാര്യക്ഷമത വരുത്തുമെന്നായിരുന്നു ധവളപത്രത്തിൽ അവകാശപ്പെട്ടത്. സേവനരംഗം മാത്രം വളരുന്ന സംസ്ഥാനത്ത് കാ൪ഷിക- വ്യവസായ മേഖലക്ക് ഊന്നൽ നൽകുമെന്ന പ്രഖ്യാപനവും നടപ്പായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
