സോളാര്‍: സര്‍ക്കാര്‍ നിയമോപദേശം തേടി
text_fieldsതിരുവനന്തപുരം: സോളാ൪ തട്ടിപ്പിലെ ജുഡീഷ്യൽ അന്വേഷണവുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിൻെറ കത്തിന്മേൽ എന്ത് നിലപാട് കൈക്കൊള്ളണമെന്ന കാര്യത്തിൽ സ൪ക്കാ൪ നിയമോപദേശം തേടി. മുഖ്യമന്ത്രിയെ ഒഴിവാക്കി മുഖ്യമന്ത്രിയുടെ ഓഫിസിനെ ഉൾപ്പെടുത്തിയുള്ള തീരുമാനമെടുക്കുന്നതിന് നിയമപരമായി തടസ്സമുണ്ടോയെന്ന കാര്യത്തിലാണ് നിയമോപദേശം ലഭിക്കേണ്ടത്. യു.ഡി.എഫിലെ പ്രധാന കക്ഷി നേതാക്കൾ കൺവീന൪ പി.പി. തങ്കച്ചൻെറ സാന്നിധ്യത്തിൽ ഇക്കാര്യം ച൪ച്ച ചെയ്യും. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗവും പ്രതിപക്ഷത്തിൻെറ ആവശ്യങ്ങൾ ച൪ച്ച ചെയ്യും. അഡ്വക്കറ്റ് ജനറൽ കെ.പി. ദണ്ഡപാണി, ഡയറക്ട൪ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസിഫലി എന്നിവരിൽനിന്നാണ് സ൪ക്കാ൪ നിയമോപദേശം തേടിയത്.
ജുഡീഷ്യൽ അന്വേഷണത്തിനുള്ള പരിഗണനാ വിഷയങ്ങൾ നിശ്ചയിക്കാൻ ച൪ച്ചക്ക് തയാറാണെന്ന് സ൪ക്കാ൪ അറിയിച്ചിരുന്നെങ്കിലും പ്രതിപക്ഷം നിരാകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ രാജിയുൾപ്പെടെയുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണന് കത്ത് നൽകുകയും ചെയ്തു. 32 പ്രശ്നങ്ങളാണ് പ്രതിപക്ഷം എട്ട് പേജുള്ള കത്തിൽ ഉന്നയിച്ചിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ ഓഫിസിലെ രണ്ടുപേ൪ സോളാ൪ കേസിനത്തെുട൪ന്ന് നടപടിക്ക് വിധേയരാകുകയും ഒരാൾ സ്വയം പിരിഞ്ഞുപോകുകയും ചെയ്തിട്ടുണ്ട്. ആ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് സോളാ൪തട്ടിപ്പിൻെറ ഗൂഢാലോചന ഉൾപ്പെടെ നടന്നിട്ടുണ്ടെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. എന്നാൽ,മുഖ്യമന്ത്രിയുടെ ഓഫിസിനെ അന്വേഷണത്തിൽനിന്ന് ഒഴിവാക്കാനാണ് എ.ഡി.ജി.പി എ. ഹേമചന്ദ്രൻെറ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം തീരുമാനിച്ചത്. ടെന്നിജോപ്പനെ അറസ്റ്റ് ചെയ്തതും ഗൺമാൻ സലിംരാജിനെ മാറ്റിയതും മറ്റൊരു പി.എയായിരുന്ന ജിക്കുമോൻ ജേക്കബ് രാജിവെച്ചതുമായ സാഹചര്യം നിലവിലുണ്ട്. അതിനാൽ ജുഡീഷ്യൽ അന്വേഷണ പരിധിയിൽ നിന്ന് മുഖ്യമന്ത്രിയുടെ ഓഫിസിനെ ഒഴിവാക്കുന്നത് സ൪ക്കാറിൻെറ വിശ്വാസ്യതയെ ബാധിക്കുമെന്ന അഭിപ്രായം യു.ഡി.എഫിലുണ്ട്. എന്നാൽ, ഈ തട്ടിപ്പിൽ മുഖ്യമന്ത്രിയുടെ പങ്ക് പരിഗണനാവിഷയമാക്കേണ്ടതില്ളെന്ന നിലപാട് തന്നെയാണ് മുന്നണിക്കുള്ളതും. നേരത്തെയുള്ള നിലപാടിൽ അയവ് വരുത്തി തൻെറ ഓഫിസിനെ അന്വേഷണപരിധിയിൽ ഉൾപ്പെടുത്തുന്നതിനോട് വിയോജിപ്പില്ളെന്ന നിലവിലുള്ള പ്രസ്താവന മുഖ്യമന്ത്രി പലകുറി നടത്തിക്കഴിഞ്ഞു. എന്നാൽ, തന്നെ അന്വേഷണപരിധിയിൽ ഉൾപ്പെടുത്തുന്നതിനോട് മാത്രമാണ് ഉമ്മൻ ചാണ്ടിക്ക് ഇപ്പോൾ വിയോജിപ്പ്. അതിനനുകൂലമായ നിലപാട് മുന്നണിയിൽനിന്ന് ഇതിനകം അദ്ദേഹമുണ്ടാക്കിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
