പകര്‍ച്ചപ്പനി വീണ്ടും; എട്ടുമാസത്തിനിടെ 20 ലക്ഷം പേര്‍ ചികിത്സതേടി
text_fieldsതിരുവനന്തപുരം: മഴമാറിയെങ്കിലും സംസ്ഥാനത്ത് പക൪ച്ചപ്പനി ബാധിതരുടെ എണ്ണത്തിൽ കുറവില്ല.
ഡെങ്കിപ്പനിയും എലിപ്പനിയും ഹെപ്പറ്റൈറ്റിസ് ബിയും ഒപ്പം വയറിളക്ക അനുബന്ധ രോഗങ്ങളും പടരുന്നു. ദിവസവും പതിനായിരത്തിലധികം പേ൪ പക൪ച്ചപ്പനിബാധിച്ച് സ൪ക്കാ൪ ആശുപത്രികളിൽ ചികിത്സതേടുന്നു. ഈവ൪ഷം എട്ടുമാസത്തിനിടെ 20.50 ലക്ഷത്തിലധികം പേ൪ക്ക് പക൪ച്ചപ്പനി ബാധിച്ചതായാണ് ആരോഗ്യവകുപ്പിൻെറ കണക്ക്.
പക൪ച്ചവ്യാധി പിടിപെട്ട് മരിച്ചവരുടെ എണ്ണം 200 കഴിഞ്ഞു. നാലുമാസത്തിനിടെ പക൪ച്ചപ്പനി ബാധിച്ച് ഒമ്പത് പേരും ഡെങ്കിപ്പനി ബാധിച്ച് 22 പേരും എലിപ്പനി ബാധിച്ച് 12 പേരും ഹെപ്പറ്റൈറ്റിസ് ബി പിടിപെട്ട് 16 പേരും മരിച്ചു. ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് നാലുപേരും ഹെപ്പറ്റൈറ്റിസ് സി ബാധിച്ച് രണ്ടുപേരും ഹെപ്പറ്റൈറ്റിസ് ഇ ബാധിച്ച് ഒരാളും മരിച്ചു. വയറിളക്ക അനുബന്ധ രോഗം ബാധിച്ച് രണ്ടുപേരും ചിക്കൻപോക്സ് പിടിപെട്ട് ആറുപേരും മലേറിയ പിടിപെട്ട് ഒരാളും സംസ്ഥാനത്ത് മരിച്ചു. ഡെങ്കിപ്പനിയും പടരുകയാണ്. തെക്കൻ ജില്ലകളിൽ തിരുവനന്തപുരത്താണ് ഡെങ്കി കൂടുതൽ. മലപ്പുറം, കോഴിക്കോട് മേഖലകളിൽ മഞ്ഞപ്പിത്തമാണ് പടരുന്നത്. മഞ്ഞപ്പിത്തബാധിതരുടെ എണ്ണം ഇതിനകം 3500 കടന്നു.
ആഗസ്റ്റിൽ മാത്രം 2,48,284 പേ൪ക്ക് പക൪ച്ചപ്പനിയും 167 പേ൪ക്ക് മലേറിയയും 615 പേ൪ക്ക് ഡെങ്കിപ്പനിയും 32 പേ൪ക്ക് ചികുൻഗുനിയയും 79 പേ൪ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.
കൂടാതെ 158 പേ൪ക്ക് ഹെപ്പറ്റൈറ്റിസ് എയും 47 പേ൪ക്ക് ഹെപ്പറ്റൈറ്റിസ് ബിയും നാലുപേ൪ക്ക് ഹെപ്പറ്റൈറ്റിസ് സിയും 265 പേ൪ക്ക് ടൈഫോയിഡും കണ്ടത്തെി.
വയറിളക്ക അനുബന്ധരോഗങ്ങൾ 32,271 പേ൪ക്കും 31 പേ൪ക്ക് മണ്ണനും 160 പേ൪ക്ക് മൊണ്ടിനീരും 795 പേ൪ക്ക് ചിക്കൻപോക്സും സ്ഥിരീകരിച്ചു. പനിയും പക൪ച്ചവ്യാധികളും രൂക്ഷമായ സാഹചര്യം മുൻനി൪ത്തി കേരളത്തിലത്തെിയ കേന്ദ്രസംഘം സ്ഥിതി ആശങ്കാജനകമെന്നാണറിയിച്ചത്.
ഡെങ്കിപ്പനി തലസ്ഥാനത്ത് വളരെഗുരുതരമായ അവസ്ഥയിലാണെന്നും റിപ്പോ൪ട്ട് നൽകി. എന്നാൽ, രോഗം എന്തുകൊണ്ട് പടരുന്നു എന്നത് സംബന്ധിച്ച് ഒരുസൂചനയും നൽകിയില്ല. അഞ്ചുവ൪ഷത്തിലധികമായി വിവിധ ജില്ലകളിൽ ഡെങ്കിപ്പനിയും അനുബന്ധ മരണങ്ങളും സംഭവിച്ചിട്ട് കാര്യമായൊരു പഠനം ഉണ്ടായിട്ടില്ല. ഡെങ്കി വൈറസുകൾക്ക് ഉണ്ടാകാനിടയുള്ള ജനിതകമാറ്റം സംബന്ധിച്ച പഠനങ്ങൾ രാജീവ്ഗാന്ധി സെൻററിൽ നടക്കുന്നുണ്ടെങ്കിലും ക്ളിനിക്കൽ സ്റ്റഡി ഉണ്ടായിട്ടില്ല. അത് മെഡിക്കൽ വിദ്യാഭ്യാസ തലത്തിൽനിന്നാണ് ഉണ്ടാകേണ്ടത്. ഡെങ്കി വൈറസിൽ ജനിതകമാറ്റം സംഭവിച്ചതായുള്ള റിപ്പോ൪ട്ട് ആരോഗ്യവകുപ്പ് കുറച്ചുനാൾ മുമ്പ് പുറത്തുവിട്ടിരുന്നു.
അതിനാൽ രോഗം കൂടുതൽ മാരകമാകുമെന്നും മരണനിരക്ക് ഉയരുമെന്നും മുന്നറിയിപ്പും നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
