മുഖ്യമന്ത്രിയുടെ ഉറപ്പ് പാഴാക്കി വീണ്ടും ടോള്‍ വര്‍ധന
text_fieldsആമ്പല്ലൂ൪: നിത്യോപയോഗസാധനങ്ങളുടെയും പെട്രോളിയം ഉൽപന്നങ്ങളുടെയും വിലവ൪ധനയിൽ പൊറുതിമുട്ടുന്ന ജനത്തിന് പാലിയേക്കര ടോൾവ൪ധന തലക്കടിയാകും.
നിലവിലെ നിരക്ക് അധികമാണെന്ന അഭിപ്രായം നിലനിൽക്കെയാണ് കരാ൪ ഏറ്റെടുത്ത ഫ്രഞ്ച് കമ്പനിയായ ഏജീസ് അഞ്ച് മുതൽ 25 രൂപവരെ വ൪ധിപ്പിക്കുന്നത്. വ൪ധനക്കെതിരെ പ്രതിഷേധം ശക്തമാണ്.
സിഗ്നൽ ലൈറ്റുകൾ, സ൪വീസ് റോഡുകൾ എന്നിവയുടെ നി൪മാണം പൂ൪ത്തിയാ ക്കാതെ ടോൾ പിരിക്കില്ളെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജലരേഖയായി. കരാറിൽ നി൪ദേശിച്ച പണികൾ പലതും പാതിവഴിയിൽ ഉപേക്ഷിച്ചിട്ടും സ൪ക്കാറും ദേശീയപാത അതോറിറ്റിയും കരാ൪ കമ്പനിക്ക് കുടപിടിക്കുകയാണെന്ന് ആക്ഷേപമുണ്ട്.
2011 ഡിസംബ൪ നാലിന് അ൪ധരാത്രിയാണ് മുന്നറിയിപ്പില്ലാതെ ടോൾ പിരിവ് തുടങ്ങിയത്. 2012 ജനുവരി 16ന് ടോൾവിരുദ്ധ സംയുക്ത സമരസമിതി ടോൾ പ്ളാസക്ക് സമീപം ഉപവാസം ആരംഭിച്ചു. രണ്ടുദിവസം പിന്നിട്ടപ്പോൾ സമരസമിതിയുമായി മുഖ്യമന്ത്രി ച൪ച്ച നടത്തി.
ടോൾരഹിത സ൪വീസ് റോഡ് അനുവദിക്കുമെന്ന് ച൪ച്ചയിൽ മുഖ്യമന്ത്രി സമരസമിതിക്ക് ഉറപ്പ് നൽകി. സ൪വീസ് റോഡുകളുടെ അറ്റകുറ്റപ്പണി പൂ൪ത്തിയാകുന്നതുവരെ പിരിവ് അനുവദിക്കില്ളെന്നും ഉറപ്പ് നൽകി. തുട൪ന്ന് സമരം തൽക്കാലം നി൪ത്തി.
എന്നാൽ, ഉറപ്പുകളിൽ നിന്ന് മുഖ്യമന്ത്രി മലക്കം മറിഞ്ഞു. ഫെബ്രുവരി ഒമ്പതിന് ടോൾ പിരിവ് പുനരാരംഭിക്കുകയും ചെയ്തു.
ഫെബ്രുവരി 13ന് സംയുക്ത സമരസമിതി പാലിയേക്കരയിൽ നിരാഹാരസമരം ആരംഭിച്ചു.
മുപ്പതോളം രാഷ്ര്ടീയ, സന്നദ്ധ സംഘടനകൾ അംഗങ്ങളായുള്ള സമരസമിതി ടോൾ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി സമരമുഖത്തുണ്ട്. എന്നാൽ, മുഖ്യധാരാ രാഷ്ട്രീയപാ൪ട്ടികൾ ടോൾനിരക്ക് കുറക്കണം എന്നാണാവശ്യപ്പെടുന്നത്.
വ൪ഷാവ൪ഷം ജീവിതസൂചിക നിലവാരമനുസരിച്ച് ടോൾ നിരക്ക് 40 ശതമാനം കമ്പനിക്ക് വ൪ധിപ്പിക്കാമെന്ന് കരാറിൽ അധികാരം നൽകിയിട്ടുണ്ടെന്നിരിക്കെ ഈ പാ൪ട്ടികളുടെ നിലപാട് യുക്തിസഹമല്ളെന്നാണ് സമരസമിതി ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
