ലീഗിലെ തീവ്രവാദ ചിന്താഗതിക്കാര്‍ പ്രശ്നങ്ങളുണ്ടാക്കുന്നു- കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗം
text_fieldsകണ്ണൂ൪: മുസ്ലിംലീഗിലെ തീവ്രവാദ ചിന്താഗതിക്കാരായ വിഭാഗം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി കോൺഗ്രസിൻെറ ന്യൂനപക്ഷ വിഭാഗം ഭാരവാഹികൾ. കണ്ണൂ൪ ജില്ലയിൽ പലയിടത്തും കോൺഗ്രസ് പ്രവ൪ത്തക൪ക്കെതിരെയും മറ്റു സാമുദായിക സംഘടനാ പ്രവ൪ത്തക൪ക്കെതിരെയും ലീഗ് പ്രവ൪ത്തക൪ നടത്തുന്ന അക്രമം അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് ന്യൂനപക്ഷ വിഭാഗം ജില്ലാ ചെയ൪മാൻ ഒ.വി. ജാഫ൪ ആവശ്യപ്പെട്ടു. തളിപ്പറമ്പ് ഓണപ്പറമ്പിലെ എ.പി സുന്നി വിഭാഗത്തിൻെറ മദ്റസയും പള്ളിയും പ്രാ൪ഥനക്കത്തെിയവരുടെ വാഹനങ്ങളും തക൪ത്ത സംഭവം ഞെട്ടിപ്പിക്കുന്നതാണ്. ലീഗിന് പങ്കില്ളെങ്കിൽ ജില്ലാ നേതാക്കൾ സ്ഥലം സന്ദ൪ശിക്കുകയും അക്രമികളെ തള്ളിപറയുകയും വേണം.
തൊട്ടടുത്ത ദിവസം മയ്യിലെ പാലത്തുംകരയിൽ കോൺഗ്രസ് പ്രവ൪ത്തകരെ മ൪ദിച്ചു. എസ്.വൈ.എസ് ഓഫിസ് തക൪ത്തു. ഞായറാഴ്ച ഇവിടെ തന്നെ വീണ്ടും അക്രമം നടത്തി. ലീഗ് ഗ്രാമങ്ങൾ സൃഷ്ടിക്കാനുള്ള അജണ്ടയാണ് നടപ്പാക്കുന്നത്. ഇതവസാനിപ്പിക്കാൻ ലീഗിൻെറ സംസ്ഥാന നേതൃത്വം ഇടപെടണം. സംസ്ഥാന കമ്മിറ്റിയംഗം പി.പി.സിദ്ദീഖ്, ജില്ലാ കമ്മിറ്റിയംഗം മജീദ് മയ്യിൽ, മുനീ൪ പാലത്തുംകര എന്നിവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
