ജലം അമിതമായി ഉപയോഗിക്കുന്നവര്‍ക്ക് സബ്സിഡി വേണ്ട -അലുവാലിയ
text_fieldsതിരുവനന്തപുരം: കാര്യക്ഷമമല്ലാതെയും അമിതമായും ജലമുപയോഗിക്കുന്നവ൪ക്ക് സ൪ക്കാ൪ സബ്സിഡി നൽകേണ്ട കാര്യമില്ളെന്ന് ദേശീയ ആസൂത്രണകമീഷൻ ഉപാധ്യക്ഷൻ മൊണ്ടേക് സിങ് അലുവാലിയ. ഭൂമിയുടെ സമഗ്രവും ശാസ്ത്രീയവുമായ ഉപയോഗമുണ്ടായില്ളെങ്കിൽ വലിയ ജനസംഖ്യയുള്ള ഒരു രാജ്യമെന്ന നിലയിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമെന്നും പന്ത്രണ്ടാം പദ്ധതിയിൽ പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരവും നീതിപൂ൪വവുമായ ഉപയോഗമാണ് സ൪ക്കാ൪ ലക്ഷ്യമിടുന്നതെന്നും പറഞ്ഞു.
പാലോട് ജവഹ൪ലാൽ നെഹ്റു ¤്രടാപ്പിക്കൽ ബൊട്ടാണിക്കൽ ഗാ൪ഡൻ ആൻഡ് റിസ൪ച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രഫ എ. എബ്രഹാം ജന്മശതാബ്ദി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇപ്പോൾ രാജ്യത്ത് ജലത്തിന് സ൪ക്കാ൪ ഈടാക്കുന്നത് തീരെ കുറഞ്ഞ തുകയാണ്. തോട്ടം നനയ്ക്കാനും വാഹനം കഴുകാനുമൊക്കെ ഉപയോഗിക്കേണ്ടി വരുന്ന ജലത്തിന് കൂടിയ തുക തന്നെ ഈടാക്കണം. കൽക്കരി, പാചകവാതകം, ഡീസൽ, മണ്ണെണ്ണ തുടങ്ങിയ പ്രകൃതി വിഭവങ്ങൾക്കെല്ലാം തന്നെ സ൪ക്കാ൪ ഈടാക്കുന്ന തുക കുറവാണ്. പുനരുപയോഗസാധ്യതയുള്ള ഊ൪ജ ¤്രസാതസ്സിലേക്ക് പൊതുജനങ്ങൾ മാറാതിരിക്കാൻ ഇതും ഒരു കാരണമാകുന്നുണ്ട്.
ജനസംഖ്യയിൽ വൻ വ൪ധനയുണ്ടാകുകയും ആവശ്യങ്ങൾ വ൪ധിക്കുകയും ചെയ്തെങ്കിലും മുമ്പ് ലഭിച്ചിരുന്ന അതേ അളവിലുള്ള ജലമാണ് ഇപ്പോഴും ലഭ്യമാകുന്നത്.
ജലത്തിൻെറ കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കണം. രാജ്യത്ത് ലഭിക്കുന്ന ജലത്തിൻെറ എൺപത് ശതമാനവും കൃഷി ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. കാര്യക്ഷമമായ ഉപയോഗത്തിലൂടെ ഇത് നാൽപത് ശതമാനമാക്കി കുറക്കാൻ സാധിക്കും. വേണ്ടത്ര നഗരവത്കൃതമായിട്ടില്ലാത്ത ഒരു രാജ്യമാണ് നമ്മുടേത്. 31 ശതമാനമാണ് രാജ്യത്തെ നഗരവത്കരണത്തിൻെറ തോത്. 380 ദശലക്ഷം ആളുകൾ നഗരങ്ങളിൽ താമസിക്കുന്നുണ്ട്. അവരിൽ പകുതി പേ൪ക്ക് മാത്രമേ വേണ്ടത്ര വിഭവങ്ങളും സൗകര്യങ്ങളും ലഭ്യമായിട്ടുള്ളൂ. രണ്ട് പതിറ്റാണ്ടിനുള്ളിൽ നഗരജനസംഖ്യ 600 ദശലക്ഷമാകും. ഈ മാറ്റം സുസ്ഥിരമായ രീതിയിൽ എങ്ങനെ നേരിടണമെന്നതാണ് വലിയ വെല്ലുവിളിയെന്ന് മൊണ്ടേക് സിങ് അലുവാലിയ പറഞ്ഞു.
ജൈവവൈവിധ്യമാണ് സുസ്ഥിരമായ ആസൂത്രണത്തിൽ പ്രാധാന്യമ൪ഹിക്കുന്ന മറ്റൊരു ഘടകമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴുള്ളതിൻെറ 30 ശതമാനം ജൈവവൈവിധ്യം 2050 ൽ ഉണ്ടാകില്ളെന്നാണ് കണക്കാക്കുന്നത്. ആധുനിക ജീവിതരീതിയിൽ പുതിയ പുതിയ രോഗങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ മരുന്നിനുവേണ്ടിയും ആഹാരത്തിനുവേണ്ടിയും ജൈവവൈവിധ്യത്തെ വലിയ തോതിൽ ആശ്രയിക്കേണ്ടി വരും. ഖരമാലിന്യത്തിൽ നിന്ന് ഊ൪ജമുണ്ടാക്കുകയാണെങ്കിൽ രാജ്യത്ത് നാലായിരം മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയും. എന്നാൽ, വെറും 200 മെഗാവാട്ടാണ് ഇത്തരത്തിൽ ഉൽപാദിപ്പിക്കുന്നത്.
രാജ്യത്തെ ഗവേഷണ സ്ഥാപനങ്ങൾ കോ൪പറേറ്റ് ലോകവുമായി കൂടുതൽ സമ്പ൪ക്കം പുല൪ത്തുകയും അതുവഴി സമൂഹത്തിൻെറ ആവശ്യങ്ങൾക്കനുസരിച്ച് തങ്ങളുടെ ഗവേഷണപദ്ധതികളെ രൂപപ്പെടുത്തുകയും വേണം- അദ്ദേഹം പറഞ്ഞു.
സംസ്ഥാന ആസൂത്രണ ബോ൪ഡ് ഉപാധ്യക്ഷൻ കെ.എം. ചന്ദ്രശേഖ൪, ജെ.എൻ.ടി.ബി.ജി.ആ൪.ഐ ഡയറക്ട൪ ഡോ.പി.ജി.ലത, മുൻ ഡയറക്ട൪ ഡോ.പുഷ്പാംഗദൻ തുടങ്ങിയവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
