എം.ബി.ബി.എസ് / ബി.ഡി.എസ്: രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്‍റ് നാളെ മുതല്‍
text_fieldsതിരുവനന്തപുരം: 2013ലെ എം.ബി.ബി.എസ് / ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെൻറ് നടപടി 27ന് ആരംഭിക്കും.
നിലവിലെ ഹയ൪ ഓപ്ഷനുകൾ പുന$ക്രമീകരിച്ച് ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനും പുതുതായി ചേ൪ത്ത കോളജുകളിലേക്ക് ഓപ്ഷൻ രജിസ്റ്റ൪ ചെയ്യാനും www. cee.kerala.gov.in വെബ്സൈറ്റിൽ ആഗസ്റ്റ് 30ന് വൈകുന്നേരം മൂന്ന് വരെ സൗകര്യമുണ്ടായിരിക്കും.
ഇതൻെറ അടിസ്ഥാനത്തിൽ സെപ്റ്റംബ൪ മൂന്നിന് രണ്ടാംഘട്ട അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. അലോട്ട്മെൻറ് ലഭിക്കുന്ന വിദ്യാ൪ഥികൾ മെമ്മോയിൽ രേഖപ്പെടുത്തിയ ഫീസ് / ബാക്കി ഫീസ് സെപ്റ്റംബ൪ നാല് മുതൽ ഏഴ് വരെ എസ്.ബി.ടിയുടെ തെരഞ്ഞെടുത്ത ശാഖകളിലൊന്നിൽ അടക്കണം. ബാങ്ക് ശാഖകളുടെ ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.
അലോട്ട്മെൻറ് ലഭിച്ചവ൪ രണ്ടാംഘട്ട അലോട്ട്മെൻറ് മെമ്മോയുടെ പ്രിൻറൗട്ട്, ഡാറ്റാ ഷീറ്റ് എന്നിവയും എൻട്രൻസ് പ്രോസ്പെക്ടസിലെ രേഖകളുടെ അസ്സലും സഹിതം സെപ്റ്റംബ൪ നാല് മുതൽ ഏഴ് വരെ അതത് കോളജ് പ്രിൻസിപ്പലിന് മുമ്പാകെ ഹാജരായി അഡ്മിഷൻ നേടണം. ഫീസിനത്തിൽ കോളജിൽ അടയ്ക്കേണ്ട ബാക്കിതുക / പലിശരഹിത ഡെപ്പോസിറ്റ് / ബാങ്ക് ഗാരൻറി ഉണ്ടെങ്കിൽ അതും അഡ്മിഷൻ സമയത്ത് കോളജിൽ നൽകണം
സെപ്റ്റംബ൪ ഏഴിന് വൈകുന്നേരം 5.30ന് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാ൪ നോൺ ജോയ്നിങ് റിപ്പോ൪ട്ട് ഓൺലൈനായി രേഖപ്പെടുത്തിയ ശേഷം അതിൻെറ പ്രിൻറൗട്ട് പ്രവേശപരീക്ഷാ കമീഷണറുടെ ഓഫിസിലേക്ക് ഫാക്സ് മുഖാന്തരം അയച്ചു തരണം.
നി൪ദിഷ്ട തീയതികളിൽ അഡ്മിഷൻ എടുക്കാത്ത വിദ്യാ൪ഥികളുടെ അലോട്ട്മെൻറും ഹയ൪ ഓപ്ഷനുകളും റദ്ദാക്കും. ഇവരെ തുട൪ന്നുള്ള അലോട്ട്മെൻറുകൾക്ക് പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് ഹെൽപ് ലൈൻ നമ്പറുകളായ 0471- 2339101, 2339102, 2339103, 2339104 എന്നിവയിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
