മഅ്ദനി: ബി.ജെ.പിക്ക് രാഷ്ട്രീയ അജണ്ടയില്ളെന്ന് വ്യക്തമായി -വി. മുരളീധരന്‍
text_fieldsകോഴിക്കോട്: അബ്ദുന്നാസി൪ മഅ്ദനിയെ അറസ്റ്റ് ചെയ്തതിൽ ബി.ജെ.പിക്ക് രാഷ്ട്രീയ അജണ്ടയില്ളെന്ന് വ്യക്തമായതായി സംസ്ഥാന പ്രസിഡൻറ് വി. മുരളീധരൻ.
നിയമം അനുശാസിക്കുന്ന നടപടികളാണ് ബി.ജെ.പി സ൪ക്കാ൪ ക൪ണാടകയിൽ മഅ്ദനിക്കെതിരെ കൈക്കൊണ്ടത്. കേന്ദ്ര അന്വേഷണ ഏജൻസി കണ്ടത്തെിയ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ക൪ണാടക ഭരിക്കുന്ന കോൺഗ്രസ് സ൪ക്കാറിന് ഇത്തരം നടപടിയിൽനിന്ന് പിന്നോട്ട് പോകാൻ കഴിയുന്നില്ളെങ്കിൽ അതിന് മറുപടി പറയേണ്ടത് മഅ്ദനിക്ക് സ്വീകരണം നൽകിയ ആളുകളാണ്.
മഅ്ദനിയുടെ വിഷയത്തിൽ ബി.ജെ.പിക്കെതിരെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ നടത്തുന്ന ആരോപണം നി൪ത്തണമെന്നും അദ്ദേഹം മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
സി.പി.എമ്മിൻെറ പ്രമേയത്തിൽ പറയുന്നത് ധിറുതിപിടിച്ച് സമരം അവസാനിപ്പിച്ചത് പാ൪ട്ടി പ്രവ൪ത്തകരുടെ ഇടയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നാണ്.
ഈ ആശയക്കുഴപ്പം ബി.ജെ.പി ഉണ്ടാക്കിയതല്ല. പാ൪ട്ടിയുടെ നിലപാടാണ് സി.പി.എമ്മിൽ ആശയകുഴപ്പമുണ്ടാക്കിയത്. ബി.ജെ.പി സോളാ൪ തട്ടിപ്പിനെതിരായ സമരത്തിന്് അവധി കൊടുത്തിട്ടില്ല. എന്നാൽ, എൽ.ഡി.എഫ് ഒരു മാസത്തേക്ക് സോളാ൪ വിരുദ്ധ സമരത്തിന്് അവധി കൊടുത്തിരിക്കുകയാണ് -മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
