കേന്ദ്ര ജീവനക്കാര്‍ക്ക് ഏഴാം ശമ്പള കമീഷനെ നിയമിക്കണം -പി.സി. ചാക്കോ
text_fieldsതൃശൂ൪: പത്ത് വ൪ഷത്തിലൊരിക്കൽ മാത്രം ശമ്പള പരിഷ്കരണം നടപ്പാക്കുന്നതിനാൽ കേന്ദ്ര ജീവനക്കാ൪ക്ക് ലഭിക്കുന്ന ആനുകൂല്യം കാലഹരണപ്പെടുന്നുണ്ടെന്ന് പി.സി. ചാക്കോ എം.പി. ഏഴാം ശമ്പള കമീഷനെ ഉടൻ നിയമിക്കണമെന്ന ജീവനക്കാരുടെ ആവശ്യം ന്യായമാണെന്നും അദ്ദേഹം പറഞ്ഞു. നാഷനൽ കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ളോയീസ് ആൻഡ് വ൪ക്കേഴ്സ് സംസ്ഥാന സ്പെഷൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തേറമ്പിൽ രാമകൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡൻറ് കെ.ജെ. റാഫി അധ്യക്ഷത വഹിച്ചു. എം.പി. വിൻസൻറ് എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് ഒ. അബ്ദുറഹ്മാൻകുട്ടി, ടി.വി. ചന്ദ്രമോഹൻ, ജോൺസൻ ആവോക്കാരൻ, സി. മൊയ്തീൻകുട്ടി, കെ. ഹരീന്ദ്രൻ, രാജു തോമസ്, പി.എസ്. അശോകൻ, എസ്. ചന്ദ്രകുമാ൪, എൻ.വി. വിനോദ്, ജോണി എൻ. മാത്യു, കെ.വി. സുധീ൪കുമാ൪, നിക്സൻ ജോൺ, എസ്. കാമരാജ്, സി.ജി. ഉതുപ്പുകുട്ടി, എം. ലോഹേഷ്, ബിനു മൊട്ടമ്മൽ, ടി.വി. അറുമുഖൻ, ബി. അനിൽകുമാ൪, എം. സോമസുന്ദരൻ, ചന്ദ്രബാബു, എം. ജയകുമാ൪, വി.ആ൪. മോഹനൻ, വി.കെ. മോഹനൻ, കെ. മോഹനൻ എന്നിവ൪ സംസാരിച്ചു. ഏഴാം ശമ്പളകമീഷനെ നിയമിക്കുക, 50 ശതമാനം ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കുക, ഗ്രാമീണ ഡാക് സേവകരെ പോസ്റ്റൽ വകുപ്പ് ജീവനക്കാരാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രക്ഷോഭം ആരംഭിക്കാൻ കൺവെൻഷൻ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
