25 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍; ഹിന്ദു വിഞ്ജാനകോശം ഉടന്‍ പുറത്തിറങ്ങും
text_fieldsമുംബൈ: 25 വ൪ഷത്തെ അധ്വാനത്തിനൊടുവിൽ ഹിന്ദു മതത്തെ കുറിച്ചുള്ള വിഞ്ജാനകോശം അടുത്താഴ്ച സൗത് കരോളിനയിൽ പുറത്തിറങ്ങും. 11 വോള്യങ്ങളായുള്ള പുസ്തകത്തിൽ ഹിന്ദു മതവിശ്വാസവും ആചാരങ്ങളും തത്വശാസ്ത്രങ്ങളുമാണ് ഉൾപെടുത്തിയിരിക്കുന്നത്. ഇംഗ്ളീഷ് ഭാഷയിലാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.
ഇന്ത്യൻ ചരിത്രം, ഭാഷകൾ, കല, വിശ്വാസങ്ങൾ, ചികിത്സാരീതികൾ, വാസ്തുവിദ്യ, സ്ത്രീ തുടങ്ങിയ വിഷയങ്ങളെ കുറിച്ച് പുസ്തകത്തിൽ വിവരണങ്ങളുണ്ട്. ഏഴായിരം ലേഖനങ്ങൾ ഇതിൽ ഉൾപെടുത്തിയിരിക്കുന്നു. ദക്ഷിണേഷ്യൻ ആചാരങ്ങളെ കുറിച്ചാണ് പുസ്തകമെന്നും ഹിന്ദുമതത്തെ കുറിച്ച് മാത്രമല്ലെന്നും പുസ്തകം തയാറാക്കിയവരിൽ ഉൾപെട്ട സൗത് സ൪വകലാശാല പ്രഫസ൪ ഹാൽ ഫ്രഞ്ച് അറിയിച്ചു.
1987 ൽ ഹാൽ ഫ്രഞ്ച് ഹിന്ദു മതത്തെ കുറിച്ച് ഗവേഷണം നടത്തുന്നതിനായി പ്രമുഖ ഗവേഷകരെ കണ്ടപ്പോൾ ലഭിച്ച അക്കാദമിക പിന്തുണയാണ് ഇങ്ങനെ ഒരു പുസ്തകം പുറത്തിറക്കുന്നതിനെ കുറിച്ച് ചിന്തിപ്പിച്ചത്. വിഞ്ജാനകോശത്തിൻെറ അസോസിയേറ്റ് എഡിറ്റ൪ കൂടിയാണ് ഹാൽ ഫ്രഞ്ച്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
