ശാലു മേനോനും ടെന്നി ജോപ്പനും ജയില്‍ മോചിതരായി
text_fieldsതിരുവനന്തപുരം/പത്തനംതിട്ട: സോളാ൪ തട്ടിപ്പ് കേസിൽ ഹൈകോടതി ജാമ്യം അനുവദിച്ച പ്രതികളായ ടെന്നി ജോപ്പനും ശാലുമേനോൻ ജയിൽ മോചിതരായി.
ശാലുമേനോൻ ശനിയാഴ്ച ഉച്ചക്ക് രണ്ടേകാലോടെയാണ് തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാജയിലിൽ നിന്ന് പുറത്തിറങ്ങിയത്. മാധ്യമപ്രവ൪ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ, മാതാവിനും ബന്ധുവിനുമൊപ്പം ചങ്ങനാശ്ശേരിയിലെ വീട്ടിലേക്കു പോയി. തിരുവനന്തപുരം മണക്കാട് സ്വദേശി റാസിഖ് അലിയിൽനിന്ന് സോളാ൪തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണനൊപ്പം ചേ൪ന്ന് 70 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ശാലുവിനെതിരെയുള്ള കേസ്. ഇതിലാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്.
ഹൈകോടതി ഉത്തരവ് ശനിയാഴ്ച പത്തനംതിട്ട ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ അഭിഭാഷകൻ ഹാജരാക്കിയതിനത്തെുട൪ന്നാണ് പത്തനംതിട്ട ജില്ലാ ജയിലിൽനിന്ന് ജോപ്പൻ മോചിതനായത്.
ജൂൺ 28നാണ് ഇയാളെ അറസ്റ്റിലായത്. കോന്നി അട്ടച്ചാക്കൽ മല്ളേലിൽ ക്രഷ൪ ഉടമ ആ൪. ശ്രീധരൻ നായരിൽനിന്ന് സോളാ൪ തട്ടിപ്പിലെ ഒന്നും രണ്ടും പ്രതികളായ സരിത എസ്.നായ൪, ബിജു രാധാകൃഷ്ണൻ എന്നിവ൪ ചേ൪ന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കോന്നി പൊലീസ് രജിസ്റ്റ൪ ചെയ്ത കേസിലാണ് ജോപ്പനെ മൂന്നാം പ്രതിയാക്കിയത്.
ശനിയാഴ്ച രാവിലെ 11.30ന് ജാമ്യാപേക്ഷ പരിഗണിച്ച കോടതിയിൽ, ജയിലിൽനിന്ന് ഇറങ്ങുന്ന ജോപ്പനെ ഉപദ്രവിക്കാനോ അധിക്ഷേപിക്കാനോ സാധ്യതയുള്ളതിനാൽ പൊലീസ് സംരക്ഷണം നൽകണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു. ഉച്ചകഴിഞ്ഞ് കേസ് വീണ്ടും പരിഗണിച്ച കോടതി ജില്ലാ അതി൪ത്തിവരെ പൊലീസ് സംരക്ഷണം നൽകാൻ നി൪ദേശിച്ചു.
3.30 ഓടെ ജയിലിൽനിന്ന് പുറത്തിറങ്ങിയ ജോപ്പനെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ ബന്ധുക്കൾ മാധ്യമപ്രവ൪ത്തകരെ ആക്രമിച്ചു. രണ്ട് മാധ്യമപ്രവ൪ത്തക൪ക്ക് മ൪ദനമേറ്റു. ഉന്തിനും തള്ളിനുമിടെ ജോപ്പനും ചെറിയ മ൪ദനമേറ്റു. ഒന്നും പറയാനില്ളെനും എല്ലാം കോടതി തീരുമാനിക്കട്ടെയെന്നും ജോപ്പൻ പറഞ്ഞു.
ആറുമാസംവരെ സംസ്ഥാനം വിട്ടുപോകരുതെന്നും 50,000 രൂപയുടെ സ്വന്തവും തുല്യതുകക്കുള്ള രണ്ട് ആൾജാമ്യത്തിലുമാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്. 45 ദിവസത്തെ ജയിൽവാസത്തിനുശേഷമാണ് ശാലു പുറത്തിറങ്ങിയത്. കഴിഞ്ഞദിവസം ഹൈകോടതി പുറപ്പെടുവിച്ച ജാമ്യ ഉത്തരവുമായി അഭിഭാഷകൻ ശനിയാഴ്ച രാവിലെ തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചുവെങ്കിലും ഉച്ചയോടെയാണ് കോടതിയുടെ അനുമതി ലഭിച്ചത്. തുട൪ന്ന് അഭിഭാഷകനും ബന്ധുക്കളും ഉത്തരവ് ജയിലധികൃത൪ക്ക് കൈമാറി. 10 മിനിറ്റിനുള്ളിൽ ജയിൽ സൂപ്രണ്ട് നടപടിക്രമങ്ങൾ പൂ൪ത്തിയാക്കി ശാലുവിനെ മോചിപ്പിക്കുകയായിരുന്നു. തടിച്ചുകൂടിയ നാട്ടുകാ൪ കൂകിവിളിച്ചാണ് ശാലുവിനെ എതിരേറ്റത്. കാറ് തടയാനുള്ള ഇവരുടെ ശ്രമം പൊലീസ് ഇടപെട്ടതിനാൽ നടന്നില്ല.
സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും അന്വേഷണത്തിനോട് സഹകരിക്കണമെന്ന വ്യവസ്ഥയുമാണ് കോടതി മുന്നോട്ട് വെച്ചിട്ടുള്ളത്. ബിജുവിനെ രക്ഷപ്പെടാൻ സഹായിച്ച കേസിൽ നേരത്തെ ശാലുവിന് ജാമ്യം ലഭിച്ചിരുന്നു.
എന്നാൽ എറണാകുളത്ത് സരിത നായരുടെ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റ൪ ചെയ്ത കേസ് നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
