സാഹസികതയുടെ തുഴയെറിഞ്ഞ് കയാക്കിങ് മത്സരം തുടങ്ങി
text_fieldsകോഴിക്കോട്: വയനാടൻ മലമടക്കുകളിലെ കരിമ്പാറക്കെട്ടുകൾ തഴുകി ആ൪ത്തലച്ചൊഴുകുന്ന ചാലി-ഇരവഞ്ഞി പ്പുഴകളിൽ സാഹസികതയുടെ തുഴയെറിഞ്ഞ് അന്താരാഷ്ട്ര കയാക്കിങ് മത്സരത്തിന് തുടക്കമായി. കുത്തൊഴുക്കും തെന്നുന്ന പാറക്കെട്ടുകളും നിലയില്ലാ കയങ്ങളും നിറഞ്ഞ കോടഞ്ചേരി തുഷാരഗിരിക്കടുത്ത ചാലിപ്പുഴയിൽ കയാക്കിങ് ചെറുവഞ്ചി തുഴഞ്ഞ് ടൂറിസം മന്ത്രി എ.പി. അനിൽകുമാ൪ മൂന്നുദിവസത്തെ മലബാ൪ റിവ൪ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു.
വിദേശ അത്ലറ്റുകൾ, കായികപ്രേമികൾ തുടങ്ങി നൂറുകണക്കിനാളുകൾ സംബന്ധിച്ച മത്സരങ്ങൾ കാണാൻ മലയോരമൊന്നാകെ പുലിക്കയത്തേക്ക് ഒഴുകിയത്തെി. അമേരിക്ക, ബ്രിട്ടൻ,ഡെന്മാ൪ക്, ഇറ്റലി, നേപ്പാൾ എന്നീ രാജ്യങ്ങൾക്കൊപ്പം ഇന്ത്യൻ-കേരള ടീമുകളും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.
കോടഞ്ചേരി-നെല്ലിപ്പൊയിൽ റോഡിലെ പുലിക്കയം പാലത്തിനടുത്ത പുലിക്കയം ലക്ഷംവീട് കോളനി കടവിലായിരുന്നു ആദ്യ സ്ലാലോം മത്സരങ്ങൾ. കൂ൪ത്ത പാറക്കെട്ടുകളും ചെങ്കുത്തായ കയങ്ങളും ആറ്റുവഞ്ചികളും നിറഞ്ഞ പുഴയിലൂടെ ഒറ്റക്ക് തുഴഞ്ഞ് മുന്നേറുന്നതാണ് സ്ലാലോം മത്സരം. പുഴയുടെ കുറുകെ ഉയരത്തിൽ കെട്ടിയ കയറിൽ സ്ഥാപിച്ച അഞ്ച് ഗേറ്റുകൾക്കിടയിലൂടെ ഏറ്റവും കുറഞ്ഞ സമയത്തിനകം ഫിനിഷിങ് പോയൻറിലത്തെുന്നവരെ വിജയിയായി പ്രഖ്യാപിക്കും. ഗേറ്റുകളുടെ തൂണുകളിൽ കയാക്ക് തട്ടിയാലും ഗേറ്റിലൂടെ കടന്നില്ളെങ്കിലും മത്സരാ൪ഥികളുടെ പോയൻറ് കുറയും.
കയാക്കിൽ കയറിയ മത്സരാ൪ഥികൾ ചാലി പുഴയോരത്ത് ഉയരത്തിൽ സജ്ജീകരിച്ച റാമ്പിൽനിന്ന് അതിസാഹസികമായി പുഴയിലേക്ക് കുതിച്ചത് കാണികൾക്ക് വിസ്മയമായി. നിലയില്ലാ കയങ്ങളിലെ ചുഴിയിൽപെട്ട് ചുറ്റിത്തിരിഞ്ഞുകൊണ്ടിരുന്ന കയാക്ക് സാഹസികമായി നിയന്ത്രിച്ച മത്സരാ൪ഥികൾ മിനിറ്റുകൾക്കകം പുലിക്കയം പഴയ ഇരുമ്പുപാലത്തിനു താഴെയുള്ള ഫിനിഷിങ് പോയൻറിലത്തെി. അപകടത്തിൽപെട്ടാൽ രക്ഷിക്കാനായി സ൪വസന്നാഹങ്ങളുമായി ഫയ൪ഫോഴ്സ് കരയിലുടനീളം കാവൽ നിന്നു.
കയാക്കിങ്ങിലെ ഏറ്റവും അപകടകരവും സാഹസികവുമായ സ്പ്രിൻറ്-ബോട്ട൪ ക്രോസ് ഇനങ്ങൾ ആനക്കാംപൊയിലിനടുത്ത് ഇരവഞ്ഞിപ്പുഴയിലെ അരിപ്പാറയിലാണ് നടന്നത്. പുഴയിലെ ദു൪ഘടങ്ങൾ താണ്ടി ഇഷ്ടമുള്ള ‘വഴി’യിലൂടെ ഫിനിഷിങ് പോയൻറിൽ കുതിച്ചത്തെുന്നതാണ് സ്പ്രിൻറ് ഇനം. സ്ലാലോം, സ്പ്രിൻറ് ഇനങ്ങളിൽ മികവു പുല൪ത്തുന്ന 16 അത്ലറ്റുകളെ പങ്കെടുപ്പിച്ചാണ് ബോട്ട൪ ക്രോസ് മത്സരം നടന്നത്. തുടക്കക്കാ൪ക്കായും വനിതകൾക്കും വെവ്വേറെ മത്സരങ്ങൾ നടന്നു.
ഇന്ത്യയിൽ ഋഷികേശിൽ മാത്രം നടന്നിട്ടുള്ള വൈറ്റ് വാട്ട൪ കയാക്കിങ് മത്സരം ഇതാദ്യമായാണ് തെക്കേഇന്ത്യയിൽ സംഘടിപ്പിക്കുന്നത്. ഏഴുവ൪ഷമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇറ്റലിയിലെ പ്രശസ്ത കയാക്കിങ് കോച്ചായ ജേക്കാപോ നൊ൪ദേര ചാലി-ഇരവഞ്ഞിപ്പുഴകളിലെ സാധ്യതകൾ കണ്ടത്തെിയത്. വയനാട്, അതിരപ്പിള്ളിയടക്കം വിവിധ സ്ഥലങ്ങളിൽ ചുറ്റിസഞ്ചരിച്ച ജേക്കാപോ കേരളത്തിലെ 56 പുഴകളിൽ 36ൽ ഗൂഗ്ൾ മാപ്പിൻെറ സഹായത്തോടെ സാധ്യതാപഠനം നടത്തി. 36 പുഴകളിൽ നേരിട്ട് പരിശോധിച്ച ശേഷമാണ് പാറക്കെട്ടുകളും കുത്തൊഴുക്കും നിറഞ്ഞ ചാലി-ഇരവഞ്ഞിപ്പുഴകൾ മത്സരത്തിനായി തെരഞ്ഞെടുത്തത്. ഒളിമ്പിക്സ് ഇനമായ കയാക്കിങ്ങിന് കൂടുതൽ പ്രചാരം നൽകുകയെന്ന ലക്ഷ്യവുമായി ജേക്കാപോയുടെ നേതൃത്വത്തിലുള്ള ഇറ്റാലിയൻ സംഘം ഒരുമാസമായി തുഷാരഗിരിയിലുണ്ട്.ശനിയാഴ്ച രാവിലെ ഒമ്പതിന് വീണ്ടും മത്സരങ്ങൾ ആരംഭിക്കും. ഇന്ന് വൈകീട്ട് നാലിന് പുലിക്കയം പാലത്തിനു സമീപം നടക്കുന്ന സമാപനചടങ്ങിൽ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് യുവജന ക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്മി സമ്മാനങ്ങൾ നൽകും. 40,000, 20,000, 10,000 എന്നിങ്ങനെയാണ് ഒന്നു മുതൽ മൂന്നുവരെയുള്ള കാഷ് പ്രൈസ്. മൂന്നിനങ്ങളിലും മികവു പുല൪ത്തുന്ന അത്ലറ്റിനെ ‘പുഴയിലെ വേഗരാജ’ അവാ൪ഡും 60,000 രൂപയുടെ കാഷ് പ്രൈസും നൽകി ചടങ്ങിൽ ആദരിക്കും.
തുഷാരഗിരി കയാക്കിങ് അക്കാദമിക്ക് പരിശ്രമിക്കും -മന്ത്രി
കോഴിക്കോട്: കോടഞ്ചേരിയിലെ തുഷാരഗിരിയിൽ വൈറ്റ് വാട്ട൪ കയാക്കിങ് അക്കാദമി ആരംഭിക്കാൻ സ൪ക്കാറുമായി ഉടൻ കൂടിയാലോചന നടത്തുമെന്ന് ടൂറിസം മന്ത്രി എ.പി. അനിൽകുമാ൪. ആലപ്പുഴയിലെ നെഹ്റു ട്രോഫി വള്ളംകളി പോലെ തുഷാരഗിരിയെ കേരളത്തിലെ മറ്റൊരു ടൂറിസം പോയൻറാക്കുകയാണ് ലക്ഷ്യം. കയാക്കിങ്ങിനുള്ളഎല്ലാ സാധ്യതകളും ഇവിടുത്തെ ചാലിപ്പുഴയിലും ആനക്കാംപൊയിലിലെ ഇരവഞ്ഞിപ്പുഴയിലുമുണ്ട്. അന്താരാഷ്ട്ര കയാക്കിങ് മത്സരം കോടഞ്ചേരിയിലെ പുലിക്കയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മലബാ൪ റിവ൪ ഫെസ്റ്റിവൽ എന്ന ഈ ഉത്സവം ഇവിടെ വരാനിരിക്കുന്ന വലിയ ഉത്സവങ്ങളുടെ ചെറിയ തുടക്കമാണ്. വരും നാളുകളിൽ ലോകശ്രദ്ധ പിടിച്ചുപറ്റുന്ന കയാക്കിങ് ഡെസ്റ്റിനേഷനായി തുഷാരഗിരിയെ ഉയ൪ത്തിക്കൊണ്ടുവരാൻ സ൪ക്കാ൪ പ്രതിജ്ഞാബദ്ധമായിരിക്കും -അദ്ദേഹം കൂട്ടിച്ചേ൪ത്തു.
സി. മോയിൻകുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ കാനത്തിൽ ജമീല മുഖ്യാതിഥിയായിരുന്നു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് ആൻറണി നീ൪വേലിൽ, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻറ് ഏലിയാമ്മ ജോ൪ജ്, കൊടുവള്ളി ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആനി ജോൺ, ഇറിഗേഷൻ സൂപ്രണ്ടിങ് എൻജിനീയ൪ ജി. ഗോപകുമാ൪, സംഘാടക സമിതി ചെയ൪മാൻ വി.ഡി. ജോസഫ്, ജില്ലാ കലക്ട൪ സി.എ. ലത എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
