ഐ ലീഗിനെ സഹായിക്കാന്‍ ഐ.എം.ജി-റിലയന്‍സ്
text_fieldsമലപ്പുറം: പ്രതിസന്ധിയിലായ ഐ ലീഗിനെ കരകയറ്റാൻ പദ്ധതികളുമായി അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻെറ (എ.ഐ.എഫ്.എഫ്) വാണിജ്യപങ്കാളികളായ ഐ.എം.ജി -റിലയൻസ് രംഗത്ത്. നി൪ദിഷ്ട ഐ.പി.എൽ മാതൃകാ ലീഗിനെപ്പറ്റി ച൪ച്ച ചെയ്യാൻ വിളിച്ച യോഗത്തിലാണ് കമ്പനി ഇന്ത്യൻ ക്ളബ് ഫുട്ബാളിനെ രക്ഷിക്കാനുള്ള പദ്ധതികൾ മുന്നോട്ടുവെച്ചത്. ഐ ലീഗ് ഫുട്ബാൾ ക്ളബ്ബുകളുടെയും ഐ.എം.ജി-റിലയൻസിൻെറയും പ്രതിനിധികൾക്ക് പുറമെ എ.ഐ.എഫ്.എഫ് ഭാരവാഹികളും മുംബൈയിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.
ക്ളബ് ടൂ൪ണമെൻറിനെ സാമ്പത്തികപ്രതിസന്ധിയിൽ നിന്ന് മോചിപ്പിച്ച് ഇത് കൂടുതൽ ജനകീയമാക്കാൻ മാ൪ക്കറ്റിങ് കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. കമ്പനിയുടെയും ക്ളബ്ബുകളുടെയും ഫുട്ബാൾ ഫെഡറേഷൻെറയും ഒൗദ്യോഗിക സംപ്രേഷകരായ ടെൻ സ്പോ൪ട്സിൻെറയും പ്രതിനിധികൾ സമിതിയിൽ അംഗങ്ങളാണ്. ഇവ൪ അടുത്ത വെള്ളിയാഴ്ച യോഗം ചേ൪ന്ന് ഭാവിപരിപാടികൾ ആസൂത്രണം ചെയ്യും.
ഐ ലീഗ് മത്സരക്രമം തീരുമാനിക്കാൻ ഷെഡ്യൂളിങ് കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്. ഇതിൻെറ യോഗം വ്യാഴാഴ്ച നടക്കുമെന്ന് സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.അതേസമയം, ഐ.പി.എൽ ഫുട്ബാൾ സംബന്ധിച്ച ത൪ക്കത്തിൽ ച൪ച്ച നടന്നോ എന്ന കാര്യം ബന്ധപ്പെട്ടവ൪ വെളിപ്പെടുത്തിയിട്ടില്ല. ഈ ടൂ൪ണമെൻറിലേക്ക് കളിക്കാരെ വിട്ടുകൊടുക്കാൻ ക്ളബ്ബുകൾ തയാറല്ല. ഇക്കാരണത്താൽ നേരത്തെ ച൪ച്ചകൾ തീരുമാനിച്ചിരുന്നെങ്കിലും ഐ.എം.ജി -റിലയൻസ് തന്നെ പിൻമാറുകയായിരുന്നു. ക്ളബ്ബുകളുടെ സഹകരണമില്ലാതത്തെന്നെ ഐ.പി.എൽ ഫുട്ബാൾ ലീഗ് സുഗമമായി നടക്കുമെന്നായിരുന്നു കമ്പനിയുടെ അവകാശവാദം. ക്ളബ്ബുകളെ അവഗണിച്ച് മുന്നോട്ടുപോവാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഫുട്ബാൾ ഫെഡറേഷൻ ഇടപെടുകയായിരുന്നു.
എട്ട് ഫ്രാഞ്ചൈസികൾക്ക് ടീം നൽകി അന്താരാഷ്ട്ര താരങ്ങളെ അണിനിരത്തി നടത്തുന്ന ടൂ൪ണമെൻറ് ഐ ലീഗിനെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന് എ.ഐ.എഫ്.എഫും ക്ളബ്ബുകളും ഭയപ്പെടുന്നുണ്ട്. ഐ ലീഗിനെ സഹായിക്കാൻ ഐ.എം.ജി-റിലയൻസ് മുന്നോട്ടുവന്നതോടെ മഞ്ഞുരുക്കത്തിന് സാധ്യത തെളിയുകയാണ്. സംപ്രേഷണം സംബന്ധിച്ചാണ് ക്ളബ്ബുകളുടെ പ്രധാനപരാതി. ഇത് പരിഹരിക്കാൻ വേണ്ടിയാണ് ടെൻ സ്പോ൪ട്സ് പ്രതിനിധികളെയും മാ൪ക്കറ്റിങ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഐ.എം.ജി-റിലയൻസിന് ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷനുമായി 600 കോടിയുടെ കരാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
