പൊലീസിനെക്കുറിച്ച തെറ്റിദ്ധാരണ പൊലീസ് തന്നെ മാറ്റണം -മന്ത്രി മുനീര്‍
text_fieldsതൃശൂ൪: തങ്ങളെക്കുറിച്ച തെറ്റിദ്ധാരണ മാറ്റാൻ പൊലീസ് തന്നെ ശ്രമിക്കണമെന്ന് മന്ത്രി എം.കെ. മുനീ൪. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ചേ൪ന്ന സംസ്ഥാന കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളോട് ഏറ്റവും അടുത്തുനിൽക്കുന്ന വരായതുകൊണ്ടാണ് പൊലീസ് ജനത്തിൻെറ യും മാധ്യമങ്ങളുടെയും വിമ൪ശത്തിന് വിധേയരാകുന്നത്. ചില്ലുകൂട്ടിലിരുന്ന് ഭരിച്ചാൽ വിമ൪ശമേൽക്കില്ല. പൊലീസിൻെറ ചെറിയ പാളിച്ച പോലും സമൂഹത്തിൽ വലിയ പ്രശ്നം സൃഷ്ടിക്കും. സാമൂഹികനീതി ഉറപ്പാക്കാനും ജനത്തിൻെറ സുഹൃത്തും രക്ഷിതാക്കളുമാണെന്ന് ബോധ്യപ്പെടുത്താനും പൊലീസ് ശ്രമിക്കണം.
കോഴിക്കോട്, തൃശൂ൪ ജില്ലകളിൽ സമൂഹികനീതി വകുപ്പും പൊലീസും ചേ൪ന്ന് നടപ്പാക്കുന്ന അവ൪ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ (ഒ.ആ൪.സി) പദ്ധതി കേരളമാകെ വ്യാപിപ്പിക്കും. 17 വയസ്സിൽ താഴെയുള്ളവ൪ക്കിടക്ക് കുറ്റവാസന കൂടുന്നതായി പൊലീസ്് കേസുകളിൽനിന്ന് വ്യക്തമായ സാഹചര്യത്തിലാണിത്. സ്കൂൾ വിദ്യാ൪ഥിനികൾ പോലും മയക്കുമരുന്ന് ഉപയോഗിക്കുന്നതായി റിപ്പോ൪ട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
അസോസിയേഷൻ പ്രസിഡൻറ് എം.എ. അബ്ദുൽറഹീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. മണികണ്ഠൻനായ൪ റിപ്പോ൪ട്ട് അവതരിപ്പിച്ചു. ട്രഷറ൪ പി. മുരളീധരൻ, ഓഡിറ്റ് കമ്മിറ്റിയംഗം മനോജ് സെബാസറ്റ്യൻ, അസോസിയേഷൻ കൊല്ലം സിറ്റി പ്രസിഡൻറ് പി.വൈ. സ്റ്റീഫൻ, കേരള പൊലീസ് പെൻഷനേഴ്സ് വെൽഫെയ൪ അസോസിയേഷൻ സെക്രട്ടറി ടി.എം. ഹനീഫ എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
