ഐ.ബി.എല്‍: ഹൈദരാബാദ് ഹോട്ട്ഷോട്ട്സിന് ജയം
text_fieldsപുണെ: ഇന്ത്യൻ ബാഡ്മിൻറൺ ലീഗിൽ ഹൈദരാബാദ് ഹോട്ട്ഷോട്ട്സിന് മുംബൈ മാസ്റ്റേഴ്സിനെതിരെ 3-2ൻെറ ജയം. ലോക ഒന്നാം നമ്പ൪ താരമായ ലീ ചോങ് വീ ആദ്യമത്സരത്തിൽ ഹൈദരാബാദിൻെറ അജയ് ജയറാമിനെ 21-19, 11-21, 11-5 എന്ന സ്കോറിന് തോൽപിച്ചു.
എന്നാൽ, രണ്ടാമങ്കത്തിൽ വനിതാ സിംഗിൾസിൽ സൈന നെഹ്വാൾ മുംബൈയുടെ മലയാളി താരം പി.സി. തുളസിയെ നേരിട്ടുള്ള സെറ്റിൽ തോൽപിച്ചു. സ്കോ൪: 21-7, 21-10. പുരുഷ ഡബ്ൾസിൽ ഹൈദരാബാദിൻെറ ഗോയും കിമ്മും മുംബൈയുടെ ബി.എസ് റെഡി-മനു അത്രി സഖ്യത്തെ കീഴടക്കി ലീഡുയ൪ത്തി. പിന്നീട് ഹൈദരാബാദിൻെറ സയീൻസം ബൂൻസുക് മുംബൈയുടെ മാ൪ക് സിബ്ലറെ തോൽപിച്ചതോടെ ഹൈദരാബാദ് 3-1ൻെറ അപരാജിത ലീഡ് നേടി.
മിക്സഡ് ഡബ്ൾസിൽ മുംബൈയുടെ സിക്കി റെഡി- വ്ളാദിമി൪ ഇവാനോവ് കൂട്ടുകെട്ട് തരുൺ കോന- പദ്യാന ഗദ്രെ സഖ്യത്തെ തോൽപിച്ച് മുംബൈയുടെ പരാജയഭാരം കുറച്ചു. 15 പോയൻറുമായി ഹൈദരാബാദ് പോയൻറ് പട്ടികയിൽ ഒന്നാമതാണ്. ്
ജയം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
