Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightചാമ്പ്യന്‍സ് ലീഗ് പ്ളേ...

ചാമ്പ്യന്‍സ് ലീഗ് പ്ളേ ഓഫ് :ആഴ്സനലിന് ജയം

text_fields
bookmark_border
ചാമ്പ്യന്‍സ് ലീഗ് പ്ളേ ഓഫ് :ആഴ്സനലിന് ജയം
cancel

ലണ്ടൻ: ചാമ്പ്യൻസ് ലീഗ് പ്ളേ ഓഫ് റൗണ്ടിൽ തു൪ക്കി ക്ളബായ ഫെന൪ബാഷിനെതിരെ ആഴ്സനലിന് എതിരില്ലാത്ത മൂന്ന് ഗോളിൻെറ ജയം. രണ്ടാം പകുതിയിൽ കിയോൺ ഗിബ്സ് (51), ആറോൺ റാംസി (64) എന്നിവ൪ക്ക് പിന്നാലെ പെനാൽറ്റിയിലൂടെ ഒലിവ൪ജിറോഡും (77) ആഴ്സനലിന് വേണ്ടിഗോൾ സ്കോ൪ചെയ്തു. ഇംഗ്ളീഷ് പ്രീമിയ൪ ലീഗിലെ ആദ്യമത്സരത്തിൽ ആസ്റ്റൺ വില്ലയോട് തോൽവി പിണഞ്ഞ ആഴ്സനലിൻെറ സീസണിലെ ആദ്യജയം കൂടിയാണിത്.
തിയോ വാൽക്കോട്ടിൻെറ നേതൃത്വത്തിൽ ആഴ്സനൽ മുന്നേറ്റനിര തു൪ക്കി ക്ളബിനെതിരെ മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഗോളി വോൾകൻഡിമിറലിൻെറ ഉജ്ജ്വല പ്രകടനം ഗോൾ തടഞ്ഞു. എന്നാൽ, രണ്ടാം പകുതിയിൽ എതി൪മുന്നേറ്റത്തിൽ ഫെന൪ബാഷ് തക൪ന്നടിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story