Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightസബര്‍ബന്‍ ട്രെയിന്‍...

സബര്‍ബന്‍ ട്രെയിന്‍ ട്രാക്കില്‍ തടസ്സങ്ങള്‍ ഏറെ

text_fields
bookmark_border
സബര്‍ബന്‍ ട്രെയിന്‍ ട്രാക്കില്‍ തടസ്സങ്ങള്‍ ഏറെ
cancel
കൊച്ചി: സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയെങ്കിലും സബ൪ബൻ ട്രെയിൽ ഓടിത്തുടങ്ങാൻ തടസ്സങ്ങൾ ഏറെ. യാത്രാദുരിതം ഏറെയുള്ള എറണാകുളം- ഷൊ൪ണൂ൪, എറണാകുളം-കോട്ടയം സെക്ട൪ റൂട്ടിൽ സബ൪ബൻ സ൪വീസ് ആദ്യഘട്ടത്തിൽ തന്നെ ആരംഭിക്കണമെന്ന ആവശ്യവുമായി യാത്രക്കാരും റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ടെങ്കിലും എറെ തടസ്സങ്ങളാണ് മുന്നിൽ. നിലവിലെ സിഗ്നൽ സംവിധാനം ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറ്റുകയാണ് ആദ്യകടമ്പ.
ഇതിന് കിലോമീറ്ററിന് മൂന്നുകോടിയോളം രൂപയാണ് ചെലവ്. സാമ്പത്തിക പ്രതിസന്ധി മൂലം റെയിൽവേ ഉടൻ ഇതിന് തയാറാകില്ലെന്നാണ് സൂചന. സംസ്ഥാന സ൪ക്കാ൪ ചെലവ് വഹിക്കാൻ തയാറാൽ പുതിയ സംവിധാനം ഏ൪പ്പെടുത്താമെന്ന നിലപാടിലാണ് റെയിൽവേ. എന്നാൽ, സംസ്ഥാന സ൪ക്കാറിന് ഒറ്റക്ക് ചെലവ് തങ്ങാനാവില്ലെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. അതിനാൽ ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം വ൪ഷങ്ങൾ നീളാനാണ് സാധ്യത. കോട്ടയം റൂട്ടിലേക്ക് സ൪വീസ് ആരംഭിക്കണമെങ്കിൽ വേറെയും തടസ്സങ്ങളുണ്ട്. പാത ഇരട്ടിപ്പിക്കൽ പൂ൪ത്തിയാകാതെ ഇവിടേക്ക് സ൪വീസ് ആരംഭിക്കാനാവില്ല. നിലവിലെ സാഹചര്യത്തിൽ ഇതുവഴി ഇരട്ടപ്പാത പൂ൪ത്തിയാകാൻ നാലുവ൪ഷം എടുക്കും. അതിനാൽ കോട്ടയം റൂട്ടിലെ സബ൪ബൻ സ൪വീസിനായി വ൪ഷങ്ങൾ കാത്തിരിക്കേണ്ടിവരുമെന്ന് റെയിൽവേ തന്നെ പറയുന്നു. ആലപ്പുഴ വഴിയുള്ള പാത ഇരട്ടിപ്പിക്കൽ ആരംഭിച്ചിട്ടുപോലുമില്ല. അതേസമയം ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം നടപ്പാക്കിയാൽ സബ൪ബൻ ട്രെയിൻ സ൪വീസിന് പുറമെ നിരവധി ഗുണങ്ങൾ ലഭിക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. നിലവിൽ ഒരു സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത സ്റ്റേഷൻ പിന്നിടാതെ ആദ്യ സ്റ്റേഷനിൽനിന്ന് അടുത്ത ട്രെയിൻ ഓടി തുടങ്ങാനാവില്ല.
ഓട്ടോമാറ്റിക് സംവിധാനം വരുന്നതോടെ റെയിൽവേ ലൈനിലെ ഓരോ കിലോമീറ്റ൪ ദൂരത്തും സെൻസ൪ സംവിധാനത്തോടെയുള്ള സിഗ്നൽ നിലവിൽ വരും. ഒരു ട്രെയിൻ ഒരു കിലോമീറ്റ൪ പിന്നിട്ടാൽ ഇതിൻെറ വിവരം ലഭിക്കുകയും അടുത്ത ട്രെയിനിന് പുറപ്പെടാൻ കഴിയുകയും ചെയ്യും. ഇതുമൂലം ട്രെയിനുകൾ പിടിച്ചിടുന്ന സാഹചര്യം പൂ൪ണമായി ഇല്ലാതാക്കാനാകുമെന്നും കൂടുതൽ ട്രെയിനുകൾക്ക് സ൪വീസ് നടത്താനാകുമെന്നും റെയിൽവേ ഉദ്യോഗസ്ഥ൪ പറയുന്നു. ഓട്ടോമാറ്റിക് സംവിധാനം ഏ൪പ്പെടുത്തിയാൽ സംസ്ഥാനം അനുഭവിക്കുന്ന ട്രെയിൻ യാത്രാദുരിതത്തിന് അറുതിവരുത്താനാകുമെന്ന് പാസഞ്ചേഴ്സ് അസോസിയേഷനുകൾ ചൂണ്ടിക്കാട്ടുന്നു.
ആദ്യഘട്ടത്തിൽ തിരുവനന്തപുരത്തുനിന്ന് ചെങ്ങന്നൂ൪ വരെ സബ൪ബൻ ഓടിക്കാനാണ് സ൪ക്കാറും റെയിൽവേയും ആലോചിക്കുന്നത്. രണ്ടുവ൪ഷത്തിനകം ഇത് പൂ൪ത്തിയാക്കുമെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. കോട്ടയം വഴിയുള്ള ഇരട്ടപ്പാത നി൪മാണം നാലുവ൪ഷത്തിനുള്ളിൽ പൂ൪ത്തിയാക്കി കോഴിക്കോട്ടേക്കും സബ൪ബൻ ഓടിക്കാനാകുമെന്ന് റെയിൽവേ പറയുന്നു.
ആദ്യഘട്ടത്തിൻെറ സാധ്യത പഠനത്തിനായി പൊതുമേഖല സ്ഥാപനമായ മുബൈ റെയിൽവേ വികാസ് കോ൪പറേഷനെ ചുമതലപ്പെടുത്താനും സ൪ക്കാ൪ തീരുമാനിച്ചിരുന്നു. മുംബൈ, കൊൽക്കത്ത,ചെന്നൈ എന്നിവിടങ്ങളിൽ നിലവിൽ ഇത്തരം സ൪വീസുകൾ നടത്തിവരുന്നുണ്ട്. അഞ്ച് മിനിറ്റുകളുടെ ഇടവേളയിൽ ഇവ സ൪വീസ് നടത്തും. ചെറിയ സ്റ്റേഷനുകളിലും സ്റ്റോപ് ഉണ്ടാകുമെന്നതിനാൽ സാധാരണക്കാ൪ക്കും ഇത് എറെ പ്രയോജനം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story