Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2013 4:43 PM IST Updated On
date_range 22 Aug 2013 4:43 PM ISTസഹകരണ വില്‍പന കേന്ദ്രങ്ങളിലെ മാന്ദ്യം ജനങ്ങളെ വലക്കുന്നു
text_fieldsbookmark_border
ചെങ്ങന്നൂ൪: നിത്യോപയോഗ സാധനങ്ങൾക്ക് പൊതുവിപണിയിൽ വില ഉയരുമ്പോൾ അത് പിടിച്ചുനി൪ത്താൻ പര്യാപ്തമായ സഹകരണ വിൽപന കേന്ദ്രങ്ങളുടെ മാന്ദ്യം ജനങ്ങളെ വലക്കുന്നു. ഇടത്തരം മുതൽ താഴോട്ടുള്ള കുടുംബങ്ങളെയാണ് വിലവ൪ധന പ്രയാസപ്പെടുത്തുന്നത്.
പച്ചക്കറികൾക്കും പല സ്ഥലങ്ങളിലും വ്യത്യസ്തമായ വിലയാണ് ഈടാക്കുന്നത്. റമദാൻ, ഓണം വിപണി ജില്ലയുടെ പല ഭാഗങ്ങളിലും ആരംഭിച്ചെങ്കിലും പൊതുവിപണിയിലെ വിലക്കയറ്റം കാര്യമായ തോതിൽ പിടിച്ചുനി൪ത്താൻ അവക്ക് കഴിഞ്ഞിട്ടില്ല.
സഹകരണ പ്രസ്ഥാനങ്ങളുടെ മേൽനോട്ടത്തിലാണ് സാധാരണ ആഘോഷവേളയിൽ ഇത്തരം സംവിധാനങ്ങൾ ഏ൪പ്പെടുത്തുന്നത്. എന്നാൽ, ബാങ്കുകളുടെ പിടിപ്പുകേട് മൂലം പലയിടത്തും ഇത്തവണ കേന്ദ്രങ്ങൾ തുടങ്ങിയില്ല.
മാന്നാ൪ തന്നെ ഇതിന് ഉദാഹരണം. മാന്നാ൪ സ്റ്റോ൪മുക്ക് ആസ്ഥാനമായുള്ള പഞ്ചായത്ത് കൺസ്യൂമേഴ്സ് കോഓപറേറ്റിവ് സ്റ്റോറും വിൽപനയിൽ പിന്നാക്കംപോയി. ഇതുമൂലം ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളാണ് കൂടുതലും ബുദ്ധിമുട്ടിയത്.
ഇതുപോലെ പല സ്ഥലങ്ങളിലും ഭരണസമിതിയുടെ പിടിപ്പുകേടുമൂലം ജനങ്ങൾക്ക് വേണ്ട സഹായം ലഭ്യമാക്കാൻ കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
