Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightശ്രീകണ്ഠപുരത്ത് യൂത്ത്...

ശ്രീകണ്ഠപുരത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ ഏറ്റുമുട്ടി

text_fields
bookmark_border
ശ്രീകണ്ഠപുരത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ ഏറ്റുമുട്ടി
cancel
ശ്രീകണ്ഠപുരം: ഫ്ളക്സ് ബോ൪ഡിനെച്ചൊല്ലിയുണ്ടായ ത൪ക്കത്തെ തുട൪ന്ന് ശ്രീകണ്ഠപുരത്ത് യൂത്ത് കോൺഗ്രസുകാ൪ തമ്മിൽ ഏറ്റുമുട്ടൽ. കഴിഞ്ഞദിവസം രാത്രിയാണ് ഗ്രൂപ്പുകളിയുടെ ഭാഗമായി ഫ്ളക്സ് ബോ൪ഡ് സ്ഥാപിക്കുകയും കീറിമുറിക്കുകയും ചെയ്തതിനെ തുട൪ന്ന് സെൻട്രൽ ജങ്ഷനിലും കെ.വി.എ കോംപ്ളക്സിലും പ്രവ൪ത്തക൪ ഏറ്റുമുട്ടുകയും തെറിവിളിക്കുകയും ചെയ്തത്.
കെ.പി.സി.സി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സതീശൻ പാച്ചേനിക്ക് അഭിവാദ്യമ൪പ്പിച്ച് സ്ഥാപിച്ച ബോ൪ഡ് ഒരുവിഭാഗം നശിപ്പിച്ചുവെന്നാണ് എ ഗ്രൂപ്പുകാരുടെ ആക്ഷേപം. ഐ ഗ്രൂപ്പും മൂന്നാം ഗ്രൂപ്പും ചേ൪ന്നാണ് ബോ൪ഡ് നശിപ്പിച്ചതെന്ന് പറഞ്ഞതോടെ അവ൪ ഇത് നിഷേധിക്കുകയും തുട൪ന്ന് വാക്കേറ്റവും തെറിവിളി നടക്കുകയും ചെയ്തു.
യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ് പി.വി. രാജനെ ഒരുസംഘം സെൻട്രൽ ജങ്ഷനിൽ വളഞ്ഞുവെച്ചതോടെ ആളുകൾ ഓടിക്കൂടി. പിന്നീട് കൂട്ടത്തല്ലും നടന്നു. അതിനിടെ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.പി. ലിജേഷ്, എ.കെ. ഇസ്മാഈൽ എന്നിവരടങ്ങുന്ന സംഘവും മറ്റൊരു വിഭാഗവും കെ.വി.എ കോംപ്ളക്സിൽ ഏറ്റുമുട്ടി.തെറിവിളിയും കൈയാങ്കളിയുമായതോടെ പൊലീസും സ്ഥലത്തെത്തി. തുട൪ന്ന് നേതാക്കൾ ഇടപെട്ട് പ്രവ൪ത്തകരെ പറഞ്ഞുവിടുകയാണുണ്ടായത്.
യൂത്ത് കോൺഗ്രസിൻെറ പേരിൽ പലരും ഗ്രൂപ്പുകളിയുടെ ഭാഗമായാണ് ഫ്ളക്സ് ബോ൪ഡുകൾ സ്ഥാപിച്ചത്. എന്നാൽ, യൂത്ത് കോൺഗ്രസിൻെറ പേരിൽ സ്ഥാപിക്കുന്ന ബോ൪ഡിനെപ്പറ്റി മണ്ഡലം കമ്മിറ്റി അറിഞ്ഞിട്ടില്ലെന്നാണ് പ്രസിഡൻറ് കെ.പി. ലിജേഷ് പറയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story