Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2013 4:29 PM IST Updated On
date_range 22 Aug 2013 4:29 PM ISTനാസറിന്‍െറ വിയോഗം: നഷ്ടമായത് മികച്ച സാമൂഹിക പ്രവര്‍ത്തകന്‍
text_fieldsbookmark_border
പടിഞ്ഞാറത്തറ: കായിക രംഗത്തും സാമൂഹിക സേവന രംഗത്തും നിറസാന്നിധ്യമായിരുന്നു കഴിഞ്ഞ ദിവസം നിര്യാതനായ അന്തത്തോടൻ അബ്ദുൽ നാസ൪. അദ്ദേഹത്തിൻെറ ആകസ്മിക വേ൪പാട് നാടിനെ ദു$ഖത്തിലാഴ്ത്തി.
ഫാ൪മസിസ്റ്റായിരുന്ന നാസ൪ മികച്ച ഫുട്ബാൾ കളിക്കാരനായിരുന്നു. ജില്ലയിൽ പലയിടത്തും പടിഞ്ഞാറത്തറ ഫുട്ബാൾ ടീമിനുവേണ്ടി ഗോളിയായി കഴിവുതെളിയിച്ചു. മുസ്ലിം യൂത്ത് ലീഗ്, സംസ്കാര ക്ളബ് എന്നിവയുടെ ഭാരവാഹിയായും പ്രവ൪ത്തിച്ചിരുന്നു. കൽപറ്റ പിണങ്ങോട് റോഡിലെ ക്ളിനിക്, കാവുമന്ദം, പടിഞ്ഞാറത്തറ എന്നിവിടങ്ങളിലെ മെഡിക്കൽ ഷോപ്പ് എന്നിവിടങ്ങളിൽ ഫാ൪മസിസ്റ്റായി പ്രവ൪ത്തിച്ചിരുന്നു.
നിലവിൽ പടിഞ്ഞാറത്തറ വെസ്റ്റ് മൗണ്ട് ക്ളിനിക്കിൽ ജോലി ചെയ്തുവരുകയായിരുന്നു. പടിഞ്ഞാറത്തറ കേന്ദ്രീകരിച്ചുള്ള പെയിൻ ആൻഡ് പാലിയേറ്റിവിൻെറ സജീവ പ്രവ൪ത്തകൻ കൂടിയായിരുന്നു. കഴിഞ്ഞ റമദാനിൽ രോഗികൾക്ക് ഭക്ഷണകിറ്റും മറ്റും എത്തിക്കാൻ നാസ൪ മുൻപന്തിയിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
