Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2013 4:27 PM IST Updated On
date_range 22 Aug 2013 4:27 PM ISTനദീതീര സംരക്ഷണം: ജില്ലക്ക് 14.67 ലക്ഷം
text_fieldsbookmark_border
കൽപറ്റ: കേരളത്തിലെ നദികളുടെ തീരസംരക്ഷണത്തിന് വിവിധ പദ്ധതികൾ നടപ്പാക്കുന്നതിനായി റിവ൪ മാനേജ്മെൻറ് ഫണ്ടിൽനിന്ന് ഒമ്പത് ജില്ലകൾക്കായി 46.50 കോടി രൂപ അനുവദിച്ചതായി റവന്യൂ മന്ത്രി അടൂ൪ പ്രകാശ് അറിയിച്ചു.
ഇതിൽ 14.67 ലക്ഷം രൂപ വയനാടിനാണ്. തുക ഉപയോഗിച്ച് അംഗീകൃത കടവുകളിൽ ഗേറ്റ് പില്ലറുകൾ പണിയും.
നദികളുടെ വശങ്ങളിലെ ഭിത്തികൾ ബലപ്പെടുത്തിയും ഭിത്തി ഇല്ലാത്ത സ്ഥലങ്ങളിൽ പുതിയവ നി൪മിച്ചും നദികളുടെ ശോഷണവും കൈയേറ്റവും തടയും. കാലവ൪ഷത്തിൻെറ ആധിക്യവും അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കവും നദീതീര ഭിത്തികളുടെ ബലക്ഷയത്തിന് കാരണമായി. ജില്ലാ വിദഗ്ധസമിതികളുടെ ശിപാ൪ശകൾ കഴിഞ്ഞ ദിവസം കൂടിയ സംസ്ഥാന ഉന്നതതല സമിതി ച൪ച്ച ചെയ്തതിൻെറ അടിസ്ഥാനത്തിലാണ് അടിയന്തരമായി തുക അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.
ജലദൗ൪ലഭ്യം നേരിടുന്ന പ്രദേശങ്ങളിലെ കൃഷി ആവശ്യത്തിന് വെള്ളം ലഭ്യമാക്കുന്നതിനുള്ള ചെക് ഡാമുകൾക്കും പണം അനുവദിച്ചു. നദീതീരങ്ങളിലെ കടവുകളും ജട്ടികളും കാലപ്പഴക്കത്താൽ ബലഹീനമായിട്ടുണ്ട്. ഇവ ബലപ്പെടുത്തേണ്ടതും അനിവാര്യമാണ്. തുക ഫലപ്രദമായി യഥാസമയം ഉപയോഗപ്പെടുത്താൻ ജില്ലാ ഭരണകൂടങ്ങൾക്ക് നി൪ദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
