Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightടൗണില്‍...

ടൗണില്‍ ഗതാഗതക്കുരുക്ക്, പഴയ നടവയല്‍ റോഡിന് ശാപമോക്ഷമില്ല

text_fields
bookmark_border
ടൗണില്‍ ഗതാഗതക്കുരുക്ക്, പഴയ  നടവയല്‍ റോഡിന് ശാപമോക്ഷമില്ല
cancel
പനമരം: ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകാവുന്ന പഴയ നടവയൽ റോഡിന് ശാപമോക്ഷമില്ല. തക൪ന്ന് ചളിക്കളമായ റോഡിൽ കാൽനടപോലും പ്രയാസമായി.
നടവയൽ റോഡിൽ പാലത്തിനടുത്തു നിന്ന് തുടങ്ങുന്ന റോഡ് ടൗണിൽ ആശുപത്രി റോഡിനടുത്താണ് അവസാനിക്കുന്നത്. കഷ്ടിച്ച് ഒരു കിലോമീറ്ററേ ദൈ൪ഘ്യമുള്ളൂ. ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് പാലം ജങ്ഷനിലെത്താതെ നടവയൽ റോഡിലെത്താമെന്നതാണ് പഴയ നടവയൽ റോഡിൻെറ ഗുണം. പാലം ജങ്ഷൻ മുതൽ കോഴിഫാം വളവ് വരെയുള്ള ഭാഗം ടൗണിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുണ്ടാകുന്നതാണ്. പഴയ നടവയൽ റോഡുവഴി വാഹനങ്ങൾ തിരിച്ചുവിട്ടാൽ പാലം ജങ്ഷനിലെ ഗതാഗതക്കുരുക്കൊഴിവാക്കാം.
ടൗണിൽ തിരക്കേറിയ ഭാഗത്തായിട്ടും പഴയ നടവയൽ റോഡിനെ അധികൃത൪ അവഗണിക്കുകയാണെന്ന് ആക്ഷേപമുണ്ട്. അറ്റകുറ്റപ്പണിയും ടാറിങ്ങും ഇടക്കിടെ നടത്താറുണ്ടെങ്കിലും റോഡ് പെട്ടെന്ന് തകരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story