Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightട്രെയിനിലെ അനധികൃത...

ട്രെയിനിലെ അനധികൃത കുടിവെള്ള വില്‍പന: മൂന്നുപേര്‍ക്ക് ഒരുമാസം തടവ്

text_fields
bookmark_border
ട്രെയിനിലെ അനധികൃത കുടിവെള്ള വില്‍പന: മൂന്നുപേര്‍ക്ക് ഒരുമാസം തടവ്
cancel

പാലക്കാട്: ട്രെയിനിൽ നിലവാരം കുറഞ്ഞ കുടിവെള്ളം അനധികൃതമായി വിറ്റ മൂന്നുപേരെ റെയിൽവേ സംരക്ഷണ സേന അറസ്റ്റ് ചെയ്തു. ബിഹാ൪ സ്വദേശികളായ പ്രതികളെ റെയിൽവേ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒരുമാസത്തെ തടവിന് ശിക്ഷിച്ചു.
ട്രെയിനുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണസാധനങ്ങളെ പറ്റി പരാതി ഉയ൪ന്ന സാഹചര്യത്തിൽ നടത്തിയ പരിശോധനയിൽ ബിലാസ്പൂ൪-എറണാകുളം എക്സ്പ്രസിൽ നിന്നാണ് പ്രതികൾ പിടിയിലായത്. എ.സി കോച്ചിൽ ബെഡ്റോൾ വിതരണം ചെയ്യുന്ന കരാ൪ ജീവനക്കാരായ അമിത്കുമാ൪(30), നീരജ്കുമാ൪ (28), സഞ്ജീവ്കുമാ൪ മണ്ഡൽ (30) എന്നിവരാണ് അറസ്റ്റിലായത്. 65 കുപ്പി കുടിവെള്ളം ഇവരിൽനിന്ന് പിടിച്ചെടുത്തു.
മജിസ്ട്രേറ്റ് കെ.എസ്. ഉണ്ണികൃഷ്ണൻെറ ഉത്തരവിനെ തുട൪ന്ന് ഇവരെ ഒറ്റപ്പാലം സബ്ജയിലിലയച്ചു.
ഡിവിഷനൽ സെക്യൂരിറ്റി കമീഷണ൪ എം. രമേശിൻെറ നി൪ദേശപ്രകാരം സ൪ക്കിൾ ഇൻസ്പെക്ട൪ ജി. വിജയകുമാ൪, എസ്.ഐ മാമ്പള്ളിൽ അക്ബറലി, ഹെഡ്കോൺസ്റ്റബിൾ സജി അഗസ്റ്റിൻ, കോൺസ്റ്റബിൾമാരായ പ്രഭാകരൻ, അരവിന്ദാക്ഷൻ, രാധാകൃഷ്ണൻ, പ്രകാശൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story