Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമുബാറകിനെ...

മുബാറകിനെ മോചിപ്പിക്കാന്‍ കോടതി ഉത്തരവ്

text_fields
bookmark_border
മുബാറകിനെ മോചിപ്പിക്കാന്‍ കോടതി ഉത്തരവ്
cancel

കൈറോ: മുൻ ഏകാധിപതി ഹുസ്നി മുബാറകിനെ മോചിപ്പിക്കാൻ ഈജിപ്ഷ്യൻ കോടതി ഉത്തരവിട്ടു. ഔദ്യോഗിക ഫണ്ടിൽ തിരിമറി നടത്തിയ കേസിലാണ് 85കാരനായ മുബാറകിനെ കുറ്റമുക്തനാക്കി വിട്ടയക്കാൻ കൈറോ ക്രിമിനൽ കോടതി ഉത്തരവായത്. എന്നാൽ, അദ്ദേഹത്തിനെതിരായ ഇതര കേസുകൾ നിലനിൽക്കുമെന്നും വിട്ടയക്കൽ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ പ്രോസിക്യൂഷന് സമയം നൽകിയ ശേഷമേ മുബാറകിനെ പുറത്തുവിടൂ എന്നും നിയമവൃത്തങ്ങൾ അറിയിച്ചു. പ്രോസിക്യൂഷൻെറ അപ്പീൽ നിലനിൽക്കുന്നതിനാൽ അടുത്ത 48 മണിക്കൂറും മുബാറകിന് ജയിലിൽ കഴിയേണ്ടിവരും.

ഭരണനടത്തിപ്പ് കേന്ദ്രം നടത്തിയ അന്വേഷണത്തിൽ രാഷ്ട്രത്തിന്റെ വാ൪ഷിക ബജറ്റിൽനിന്ന് കൊട്ടാരത്തിന്റെ അറ്റകുറ്റപ്പണികളുടെ പേരിൽ മുബാറകും മക്കളും അഞ്ചു കോടി ഈജിപ്ഷ്യൻ പൗണ്ട് അപഹരിച്ചതായി വെളിപ്പെട്ടിരുന്നു. അത് മുബാറകിന്റെ രണ്ടു മക്കൾ ഫ്ളാറ്റ് നി൪മാണത്തിനും കൃഷിയിടത്തിനുമായി മാറ്റി ചെലവഴിച്ചതായി അന്വേഷണത്തിൽ കണ്ടത്തെിയിരുന്നു.

എന്നാൽ, മുബാറക് അനുകൂല സൈന്യം അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്തതിനുശേഷം മുബാറകിനെ കുറ്റമുക്തനാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് കേസുകൾ റദ്ദാക്കപ്പെടുന്നതെന്നാണ് സൂചന.

മുബാറകിന്റെ പേരിൽ രാഷ്ട്രത്തിന്റെ മുതൽ കട്ടുമുടിച്ചതിന്റെയും ജനുവരി 25ലെ വിപ്ളവത്തിൽ പങ്കെടുത്ത പ്രക്ഷോഭകരെ കൊന്നൊടുക്കിയതിന്റെയും കേസുകൾ നിലനിൽക്കെയാണ് കോടതി വിധി പുറത്തുവന്നിട്ടുള്ളത്. എന്നാൽ, മുബാറകിനെതിരെയുള്ള കേസ് ദു൪ബലമാണെന്ന് മുബാറകിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

ഭരണത്തിലായിരുന്ന സമയത്ത് സമരക്കാ൪ക്കുനേരെ ആക്രമണം അഴിച്ചുവിടാൻ സൈന്യത്തിനു നേരിട്ട് ആജ്ഞ കൊടുത്തു എന്നതിന് വ്യക്തമായ തെളിവുകളില്ളെന്ന് അഭിഭാഷകൻ അഹമ്മദ് റാഫത്ത് കോടതിയിൽ വാദിച്ചു. ആഗസ്റ്റ് 25ന് ഈ കേസിൽ പുന൪വിചാരണ നടത്താൻ കോടതി ഉത്തരവിട്ടു.

ഈജിപ്തിൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലത്തെിയ മുൻ പ്രസിഡൻറ് മുഹമ്മദ് മു൪സിയെ സൈന്യം അട്ടിമറി നടത്തി ജയിലിലടച്ച് ആഴ്ചകൾക്കുശേഷമാണ് മുബാറക് ജയിൽമോചിതനാവുന്നത്. ജൂലൈ മൂന്നിനാണ് സൈന്യം മു൪സിയെ അധികാരത്തിൽനിന്ന് അട്ടിമറിച്ച് ജയിലിലടച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story