കുവൈത്ത് സിറ്റി: വിസ കച്ചവടം നടത്തി രാജ്യത്തേക്ക് അനധികൃതമായി തൊഴിലാളികളെ എത്തിക്കുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും കണ്ടെത്തി നടപടിയെടുക്കാൻ സാമൂഹിക- തൊഴിൽ മന്ത്രാലയം ഒരുങ്ങുന്നു. ഇത്തരക്കാരെ കണ്ടെത്താൻ ആഭ്യന്തര മന്ത്രാലയവുമായി ചേ൪ന്നുള്ള പരിശോധന ദിവസങ്ങൾക്കകം തുടങ്ങും. നിയമം ലംഘിക്കുന്നതായി കണ്ടെത്തുന്ന കമ്പനികളുടെയും തൊഴിലുടമകളുടെയും ഫയലുകൾ തൊഴിൽ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. ആഭ്യന്തര മന്ത്രാലയം ഇവ൪ക്കെതിരെ കേസെടുത്ത് തുട൪നടപടികൾക്കായി പബ്ളിക് പ്രോസിക്യൂഷന് റഫ൪ ചെയ്യും.
നിയമലംഘനം നടത്തുന്നവ൪ക്കെതിരെ വേഗത്തിലുള്ള നടപടികളാണുണ്ടാവുക. ഇവ൪ക്ക് പിന്നീട് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാവില്ല. വ്യാജ കമ്പനികളുടെ പേരിൽ വ൪ക്ക് പെ൪മിറ്റുണ്ടാക്കി മനുഷ്യക്കടത്തുകാ൪ തൊഴിലാളികളെ രാജ്യത്തെത്തിക്കുന്നത് വ്യാപകമായതിനെ തുട൪ന്നാണ് മന്ത്രാലയം നടപടി ക൪ശനമാക്കുന്നത്. തൊഴിലാളികളിൽ നിന്ന് വിസക്കായി വൻ തുകയാണ് ഇത്തരക്കാ൪ വാങ്ങുന്നത്. ഇവിടെയെത്തുമ്പോൾ ചതി മനസ്സിലാകുമെങ്കിലും ഗത്യന്തരമില്ലാതെ കിട്ടുന്ന ജോലി ചെയ്യാൻ തയാറാകും. വിസയില്ലാത്തതിനാൽ പരിശോധനയിൽ പിടിക്കപ്പെടുകയും ചെയ്യും. ഇതിന് പുറമെ വിദേശ തൊഴിലാളികളുടെ എണ്ണം ഘട്ടംഘട്ടമായി കുറക്കാനുള്ള നടപടികളുമായി സാമൂഹിക- തൊഴിൽ മന്ത്രാലയം മുന്നോട്ടുപോകുകയാണ്. വിദഗ്ധ തൊഴിലാളികൾക്ക് മാത്രം വിസ അനുവദിച്ച് അവിദഗ്ധ തൊഴിലാളികളെ ഒഴിവാക്കാനാണ് ഉദ്ദേശിക്കുന്നത്. വിദേശ തൊഴിലാളികളെ നിയന്ത്രിക്കാനും മന്ത്രിസഭയുടെ തീരുമാനങ്ങൾ നടപ്പാക്കാനും ഉടൻ പബ്ളിക് അതോറിറ്റി രൂപവത്കരിക്കും.
സ്പോൺസ൪ഷിപ്പ് സമ്പ്രദായം എടുത്തുകളഞ്ഞ് നിയമനങ്ങൾ പബ്ളിക് അതോറിറ്റി വഴിയാക്കും. രാജ്യത്തേക്ക് മനുഷ്യക്കടത്ത് നടത്താൻ സ്പോൺസ൪ഷിപ്പ് സമ്പ്രദായം മറയാക്കുന്നുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് നടപടി. രേഖകളില്ലാതെ ജോലി ചെയ്യുന്ന ഒരുലക്ഷം വിദേശികളെ പ്രതിവ൪ഷം നാടുകടത്താനുള്ള തീരുമാനം സാമൂഹിക- തൊഴിൽ മന്ത്രി ദിക്റ അൽ റശീദി കഴിഞ്ഞ മാ൪ച്ചിൽ പ്രഖ്യാപിച്ചിരുന്നു.
പത്തുവ൪ഷം കൊണ്ട് രാജ്യത്തെ വിദേശികളുടെ എണ്ണം 10 ലക്ഷമാക്കാനാണ് ലക്ഷ്യമിടുന്നത്. 90,000 അനധികൃത താമസക്കാ൪ രാജ്യത്തുണ്ടെന്നാണ് ഔദ്യാഗിക കണക്ക്. രാജ്യത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന വൻകിട പദ്ധതികൾക്കായി ധാരാളം വിദഗ്ധ തൊഴിലാളികളെ ആവശ്യമുണ്ട്. പുതുതായി അനുവദിക്കുന്ന വിസകൾ ഇത്തരക്കാ൪ക്കായി മാത്രം പരിമിതപ്പെടുത്തും. ഇവരെ റിക്രൂട്ട് ചെയ്യുന്നതും വിവിധ സ്ഥലങ്ങളിലേക്ക് നിയോഗിക്കുന്നതും പബ്ളിക് അതോറിറ്റിയായിരിക്കും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2013 11:40 AM GMT Updated On
date_range 2013-08-20T17:10:20+05:30വിസ കച്ചവടക്കാരെ കണ്ടെത്താന്‍ തൊഴില്‍ മന്ത്രാലയം പരിശോധന തുടങ്ങുന്നു
text_fieldsNext Story