ദോഹ: പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി തടവിലിട്ട മുൻ പ്രസിഡൻറ് മുഹമ്മദ് മു൪സിയെയും ബ്രദ൪ഹുഡ് നേതാക്കളെയും മോചിപ്പിക്കാതെ നിലവിലെ ഈജിപ്തിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ കഴിയില്ലെന്ന് ഖത്ത൪. രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ പലരും കിണഞ്ഞു ശ്രമിക്കുന്നുണ്ടെന്നും എന്നാൽ തടവിലാക്കപ്പെട്ടവ൪ മോചിപ്പിക്കപ്പെടാതെ ഇത് സാധ്യമല്ലെന്നും ഖത്ത൪ വിദേശകാര്യമന്ത്രി ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽഅതിയ്യ അൽജസീറ അറബിക്ക് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ഈജിപ്തിൽ നടക്കുന്ന കാര്യങ്ങൾ തികച്ചും പ്രതിഷേധാ൪ഹമാണെന്ന് ഖത്ത൪ ഇവയെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഖത്ത൪ ഒരിക്കലും ഈജിപ്തിൽ അഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഇപ്പോൾ അവിടെ നടക്കുന്ന രക്തചൊരിച്ചിൽ കണ്ടിട്ട് വെറും കാണികളായി ഇരിക്കാൻ ഖത്തറിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നം പരിഹരിക്കാനാവുമെന്ന പ്രതീക്ഷക്ക് ദിവസംതോറും മങ്ങലേറ്റുകൊണ്ടിരിക്കുകയാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറാണ് ബലപ്രയോഗത്തിലൂടെ പുറത്താക്കപ്പെട്ടത്.
അതിനെതിരായി സമാധാനപരമായി സമരം നടത്തുന്നവരെ ബലം പ്രയോഗിച്ചും രക്തംചിന്തിയും അടിച്ചമ൪ത്തുകയാണ് പട്ടാളം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ബ്രദ൪ഹുഡിനെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുന്നത് പ്രശ്നങ്ങൾക്ക് എളുപ്പത്തിൽ പരിഹാരമുണ്ടാക്കാൻ വഴിയൊരുക്കും. ഇപ്പോഴത്തെ സ്ഥിതിഗതികൾ കാണുമ്പോൾ പ്രശ്നപരിഹാരം സാധ്യമാവരുതെന്ന് കരുതുന്ന ചിലഘടകങ്ങൾ ഈജിപ്തിൽ പ്രവ൪ത്തിക്കുന്നതായി സംശയിക്കുതായും അദ്ദേഹം വ്യക്തമാക്കി. മറ്റ് അറബ് രാജ്യങ്ങൾ പ്രതികരിക്കാത്തത് സംബന്ധിച്ച ചോദ്യത്തിന് അടിച്ചമ൪ത്തപ്പെടുന്ന ജനതയെ പിന്തുണക്കുന്നത് ഖത്തറിൻെറ നയമാണെന്ന് ഡോ. അതിയ്യ പ്രതികരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2013 12:45 PM GMT Updated On
date_range 2013-08-17T18:15:15+05:30ഈജിപ്തിലെ രക്തച്ചൊരിച്ചില്‍ പ്രശ്നങ്ങള്‍ രൂക്ഷമാക്കും: ഖത്തര്‍
text_fieldsNext Story