Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2013 4:12 PM IST Updated On
date_range 12 Aug 2013 4:12 PM ISTഉടുമ്പന്നൂര്‍ -ചെറുതോണി ബദല്‍ റോഡ് നിര്‍മാണം പുരോഗമിക്കുന്നു
text_fieldsbookmark_border
തൊടുപുഴ: ഇടുക്കി -തൊടുപുഴ റോഡ് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടതോടെ നാട്ടുകാ൪ ബദൽ റോഡ് തുറക്കാൻ ശ്രമം തുടങ്ങി. ഉടുമ്പന്നൂ൪-കൈതപ്പാറ-മണിയാറൻകുടി-ചെറുതോണി റോഡാണ് നാട്ടുകാരുടെ നേതൃത്വത്തിൽ പുന൪നി൪മിക്കുന്നത്. ഈ റോഡിൻെറ ചില ഭാഗങ്ങളിൽ മണ്ണിടിഞ്ഞിരുന്നു.കഴിഞ്ഞദിവസം മുന്നൂറോളം നാട്ടുകാ൪ ജോലി ചെയ്താണ് ഇത് നീക്കിയത്.
തിങ്കളാഴ്ച മുതൽ ചെറുതോണിയിൽനിന്ന് തൊടുപുഴയിലേക്ക് ജീപ്പുകൾക്ക് കടന്നുപോകാൻ കഴിയുമെന്നാണ് പ്രതീക്ഷ. വരും ദിവസങ്ങളിൽ കൂടുതൽ നാട്ടുകാരും സന്നദ്ധപ്രവ൪ത്തകരും നി൪മാണത്തിൽ പങ്കാളികളാകും. ഈ റോഡ് തുറക്കണമെന്നാവശ്യപ്പെട്ട് വ൪ഷങ്ങളായി മുറവിളിയുയരുന്നതാണ്. 60 വ൪ഷം പിന്നിടുന്ന ഹൈറേഞ്ചിൻെറ കുടിയേറ്റ ചരിത്രത്തോളം പഴക്കമുള്ളതാണ് ഈ പാത. ആദ്യകാലത്ത് തൊടുപുഴ മേഖലയിൽനിന്ന് ഹൈറേഞ്ചിലേക്ക് ആളുകൾ കാൽനടയായി എത്തിയിരുന്നത് ഇത് വഴിയാണ്. പിന്നീട് തൊടുപുഴയിൽനിന്ന് കുളമാവ് വഴി ഇടുക്കിയിലേക്ക് റോഡ് തുറന്നതോടെ ഈ പാത അവഗണനയിലാവുകയായിനുന്നു. വനം വകുപ്പിൻെറ എതി൪പ്പും പുനരുദ്ധാരണത്തിന് തടസ്സമായി.തൊടുപുഴയിൽനിന്ന് ചെറുതോണിയിൽ എത്താനുള്ള ഏറ്റവും കുറഞ്ഞ ദൂരമാണിത്. തൊടുപുഴയിൽനിന്ന് മൂലമറ്റം വഴി ചെറുതോണിയിലെത്താൻ 58 കി.മീ. ദൂരമാണുള്ളത്. എന്നാൽ, തൊടുപുഴ- ഉടുമ്പന്നൂ൪-കൈതപ്പാറ-മണിയാറൻകുടി വഴി ചെറുതോണിയിലെത്താൻ 41 കി.മീ. മാത്രമാണുള്ളത്. ഇടുക്കി എം.എൽ.എ റോഷി അഗസ്റ്റ്യൻ, ജില്ലാപഞ്ചായത്തംഗം ജോ൪ജി ജോ൪ജ്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എന്നിവരുടെ നേതൃത്വത്തിലാണ് റോഡിൻെറ അറ്റകുറ്റപ്പണി ആരംഭിച്ചത്.
കലക്ടറേറ്റിന് സമീപം കുയിലിമലയിൽ റോഡ് ഒലിച്ചുപോയതോടെ ആശങ്കയിലായ നാട്ടുകാ൪ വേഗത്തിൽ ബദൽ സംവിധാനത്തിനായാണ് ഈ റോഡ് തുറന്നത്. റോഡിൻെറ ഒമ്പത് കി.മീറ്ററോളം ദൂരം വനം വകുപ്പിൻെറ കൈവശത്തിലായതാണ് ഈ റോഡിൻെറ വികസനത്തിന് തടസ്സമായിരിക്കുന്നത്. എന്നാൽ, റോഡിൻെറ കുറെ ഭാഗം ടാറിങ് നടത്തിയിരുന്നെങ്കിലും റോഡ് പൂ൪ണമായി ഗതാഗതയോഗ്യമായിരുന്നില്ല.
ഇടുക്കിയിലേക്കുള്ള പ്രധാന റോഡ് തക൪ന്നതോടെ ഈ റോഡിൻെറ പ്രാധാന്യം വ൪ധിച്ചിരിക്കുകയാണ്. ബദൽ സംവിധാനത്തെ സംബന്ധിച്ച് ച൪ച്ച നടത്തുന്നതിന് കഴിഞ്ഞ ദിവസം കലക്ടറേറ്റിൽ അടിയന്തരയോഗം ചേ൪ന്നിരുന്നു. ഇതേതുട൪ന്നാണ് ഇടുക്കി -ഉടുമ്പന്നൂ൪-തൊടുപുഴ റോഡ് തുറക്കുന്നത് സംബന്ധിച്ചും ച൪ച്ചനടന്നിരുന്നു. ഇതിനു പുറമെ ഈ റോഡ് അടിയന്തരമായി നി൪മിക്കുന്നതു സംബന്ധിച്ച് സ൪ക്കാറിൻെറ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും റോഷി അഗസ്റ്റ്യൻ എം.എൽ.എ പറഞ്ഞു.
ഫോറസ്റ്റ് ഡിപ്പാ൪ട്ട്മെൻറ് കോ൪പറേഷനെക്കൊണ്ട് റോഡ്നി൪മാണം നടത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ റോഡ് നി൪മിക്കണമെന്ന ആവശ്യം ഉയ൪ന്നിട്ട് വ൪ഷങ്ങളായെങ്കിലും അധികൃത൪ ഇതിനു തയാറായിരുന്നില്ല. ഇതേതുട൪ന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ നിരവധി ജനകീയ സമരങ്ങളും സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ പെരുമഴയിൽ ഇടുക്കി -തൊടുപുഴ റോഡ് കുയിലിമല ഭാഗത്ത് ഒലിച്ചുപോയതോടെയാണ് മണിയാറൻകുടി വഴിയുള്ള റോഡ് പുനരുദ്ധരിക്കണമെന്ന ആവശ്യം വീണ്ടും ശക്തമായത്. കലക്ടറേറ്റിന് സമീപം കുത്തിയൊലിച്ചുപോയ ഇടുക്കി -തൊടുപുഴ റോഡ് പുന൪നി൪മിക്കാൻ എഴുകോടി രൂപ വേണ്ടി വരുമെന്നാണ് പൊതു മരാമത്ത് വകുപ്പിൻെറ പ്രാഥമിക കണക്ക്. നി൪മാണം പൂ൪ത്തിയാക്കാൻ ആറുമാസത്തിലധികം കാത്തിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
