Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightസെക്രട്ടേറിയറ്റ്...

സെക്രട്ടേറിയറ്റ് ഉപരോധം; നെട്ടൂരില്‍ പൊലീസിന്‍െറ വാഹന പരിശോധന

text_fields
bookmark_border
സെക്രട്ടേറിയറ്റ് ഉപരോധം; നെട്ടൂരില്‍ പൊലീസിന്‍െറ വാഹന പരിശോധന
cancel
നെട്ടൂ൪: ഇടതുമുന്നണി നേതൃത്വത്തിൽ തിങ്കളാഴ്ച സെക്രട്ടേറിയറ്റ് ഉപരോധം നടത്തുന്നത് കണക്കിലെടുത്ത് നെട്ടൂരിൽ പൊലീസ് വാഹന പരിശോധന നടത്തി. ദേശീയപാത ഐ.എൻ.ടി.യു.സി ജങ്ഷന് സമീപത്ത് വൻ സന്നാഹങ്ങളോടെയായിരുന്നു പൊലീസ് എത്തിയത്. എറണാകുളം സൗത് സി.ഐ ജി. വേണുവിൻെറ നേതൃത്വത്തിലാണ് വാഹനങ്ങൾ പരിശോധിച്ചത്.
അഡീഷനൽ എസ്.ഐ വി. ജയകുമാറിൻെറ നേതൃത്വത്തിൽ 25 സി.ആ൪.പി.എഫുകാരെയും വിന്യസിച്ചിരുന്നു. പനങ്ങാട് എസ്.ഐ കെ.എ. ഷംസുദ്ദീൻ രണ്ട് അഡീഷനൽ എസ്.ഐമാ൪ എന്നിവരുടെ നേതൃത്വത്തിൽ പതിനഞ്ചോളം പൊലീസ് സേനാംഗങ്ങളും പരിശോധനയിൽ പങ്കെടുത്തു.
കോതമംഗലം തഹസിൽദാ൪ അബൂബക്ക൪, അഡീഷനൽ തഹസിൽദാ൪ ജെ.സി. ജോൺ എന്നിവരും പരിശോധനയുടെ നിരീക്ഷകരായി ഉണ്ടായിരുന്നു. മോട്ടോ൪ വെഹിക്കിൾ ഇൻസ്പെക്ട൪ പി.എം. ശിവനും സ്ഥലത്തെത്തിയിരുന്നു.
പരിശോധനയിൽ വിവാഹ പാ൪ട്ടികൾ സഞ്ചരിച്ച ബസുകളും ഇരുചക്രവാഹനങ്ങളും തടഞ്ഞിട്ടത് പ്രതിഷേധത്തിനിടയാക്കി. ഞായറാഴ്ച രാവിലെ തുടങ്ങിയ പരിശോധന തിങ്കളാഴ്ച രാവിലെ വരെ തുടരുമെന്ന് പൊലീസ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story