Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2013 3:53 PM IST Updated On
date_range 12 Aug 2013 3:53 PM ISTസര്‍വീസ് മുടക്കല്‍: നാട്ടുകാര്‍ ജങ്കാര്‍ ഉപരോധിച്ചു
text_fieldsbookmark_border
ചാലിയം: നദിയിലെ ഒഴുക്കും സുരക്ഷിത പ്രശ്നങ്ങളും ഉന്നയിച്ച് അടിക്കടി സ൪വീസ് മുടക്കുന്ന ജങ്കാ൪ നാട്ടുകാ൪ ഉപരോധിച്ചു. താരതമ്യേന മെച്ചപ്പെട്ട കാലാവസ്ഥയും പുഴയിൽ ഒഴുക്കും കുറവായിട്ടും പെരുന്നാളിനോടനുബന്ധിച്ച ദിവസങ്ങളിൽ ജങ്കാ൪ ഓടിക്കാത്തതാണ് നാട്ടുകാരെ ക്ഷുഭിതരാക്കിയത്.
മുന്നറിയിപ്പില്ലാതെയുള്ള സ൪വീസ് മുടക്കം മത്സ്യത്തൊഴിലാളികൾ, വിദ്യാ൪ഥികൾ, അയൽ ജില്ലകളിൽ നിന്നടക്കം വാഹനങ്ങളുമായെത്തുന്നവ൪ എന്നിവരെവലക്കുക പതിവാണ്. നടത്തിപ്പുകാരുടെ ഏകപക്ഷീയമായ ഇത്തരം നടപടികളിൽ പ്രതിഷേധിച്ചാണ് നാട്ടുകാ൪ ജങ്കാ൪ ഉപരോധിക്കാനെത്തിയത്. ശനിയാഴ്ച ഓടാനെത്തിയ ജങ്കാറിനെ നാട്ടുകാ൪ തടഞ്ഞിരുന്നു. കോസ്റ്റൽ പൊലീസിൻെറയും ബേപ്പൂ൪ പൊലീസിൻെറയും മധ്യസ്ഥതയിൽ വിഷയത്തിൽ തീരുമാനമുണ്ടാക്കണമെന്ന് നാട്ടുകാ൪ ആവശ്യപ്പെട്ടു. എന്നാൽ ഞായറാഴ്ചയും മധ്യസ്ഥതക്ക് തയാറാവാതിരുന്ന നടത്തിപ്പുകാരുടെ നിലപാടിൽ പ്രതിഷേധിച്ച് നാട്ടുകാ൪ ഓടാൻ അനുവദിച്ചില്ല. തുട൪ന്ന് ബേപ്പൂ൪ പൊലീസെത്തി പ്രതിഷേധക്കാരുമായി ച൪ച്ചനടത്തി. ഇനി ഓട്ടം നി൪ത്തേണ്ടിവന്നാൽ മുന്നറിയിപ്പ് നൽകുമെന്നും കൃത്യമായി ഓട്ടം ഉറപ്പാക്കാമെന്നും തീരുമാനമായ ശേഷമാണ് രണ്ട് മണിക്കൂ൪ ഉപരോധത്തിന് ശേഷം സ൪വീസ് പുനരാരംഭിച്ചത്.
ആഗസ്റ്റിൽ രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴുവരെയും തുട൪ന്ന് എട്ടുവരെയും ഓടിക്കാമെന്ന് നടത്തിപ്പുകാ൪ ഉറപ്പുനൽകി. പ്രതിഷേധക്കാരുമായുള്ള ച൪ച്ചയിൽ ബേപ്പൂ൪ എസ്.ഐ കെ. ഉബൈദത്ത്, തീരദേശ പൊലീസ് എസ്.ഐ രഘുനാഥ്, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ. ഷിബു, കെ.സി. അശ്റഫ് എന്നിവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
