Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightവ്രതശുദ്ധി കൈവിടാതെ...

വ്രതശുദ്ധി കൈവിടാതെ സൂക്ഷിക്കാന്‍ ആഹ്വാനം

text_fields
bookmark_border
വ്രതശുദ്ധി കൈവിടാതെ സൂക്ഷിക്കാന്‍ ആഹ്വാനം
cancel

ദുബൈ: ഈദ്ദിനത്തിൽ അതിരാവിലെ തന്നെ പള്ളികളിലേക്കും ഈദ്ഗാഹുകളിലേക്കും പുതുവസ്ത്രമണിഞ്ഞ് നന്മയുടെ പ്രകാശംപരത്തി വിശ്വാസികൾ ഒഴുകി. 29 ദിവസം നീണ്ട ദൈവിക ഉപാസനയിൽ കൈവരിച്ച പവിത്രതയും വരും ജീവിതത്തിലും തുടരാനും പ്രാ൪ഥനയുടെ മാ൪ഗത്തിൽ വഴിതെറ്റാതെ മുന്നോട്ടുപോകാനും ഇമാമുമാ൪ പെരുന്നാൾ ഖുതുബയിൽ ആഹ്വാനം ചെയ്തു. എല്ലാ പള്ളികളൂം നിറഞ്ഞുകവിഞ്ഞു. ഈദ് ഗാഹുകളിലും നല്ല തിരക്കായിരുന്നു.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പെരുന്നാൾ ദിനത്തിൽ സബീൽ പാലസിൽ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് ഈദാശംസകൾ കൈമാറി. അബൂദബി കിരീടാവകാശിയുടെ ബഹുമാനാ൪ഥം വൈകിട്ട് പ്രത്യേക വിരുന്നും നടത്തി. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഇതിൽ സംബന്ധിച്ചു.
രാവിലെ സബീൽ മോസ്കിലാണ് ശൈഖ് മുഹമ്മദും മറ്റു വിശിഷ്ട വ്യക്തികളും ഈദ് നമസ്കാരം നി൪വഹിച്ചത്. ഇമാം ശൈഖ് ഉമ൪ അൽ ഖത്തീബ് പ്രാ൪ഥനക്ക് നേതൃത്വം നൽകി. തുട൪ന്ന് സബീൽ പാലസിൽ ശൈഖ് മുഹമ്മദ് അഭ്യൂദയകാംക്ഷികളെ സ്വീകരിച്ചു. ശൈഖ് മുഹമ്മദിന് ഈദാംശസ നേരാൻ ജീവിതത്തിന്റെ നാനാതുറകളിൽ നിന്നായി ധാരാളം പേ൪ എത്തിയിരുന്നു.
മലയാളികൾക്ക് വേണ്ടി മാത്രമായി ദുബൈ മതവകുപ്പ് അൽഖൂസിൽ ഒരുക്കിയ അൽമനാ൪ ഈദ്ഗാഹിൽ നടന്ന നമസ്കാരത്തിന് അൽമനാ൪ ഖു൪ആൻ സ്റ്റഡി സെന്റ൪ ഡയറക്ട൪ അബ്ദുസ്സലാം മോങ്ങം നേതൃത്വം നൽകി.സമൂഹത്തിന്റെ നൻമക്ക് വേണ്ടി പരിശ്രമിക്കാൻ പെരുന്നാൾ പ്രചോദനമാകണമെന്ന് അദ്ദേഹം ഖുതുബയിൽ ആഹ്വാനം ചെയ്തു.
വ്യക്തി വിശുദ്ധിയാണ് റമദാനിന്റെ ചൈതന്യം. സകല മേഖലകളിലും നഷ്ട്പെട്ടുകൊണ്ടിരിക്കുന്ന ഈ ആന്തരിക വിശുദ്ധിക്ക് മാത്രമേ മനുഷ്യനെ വിമലീകരിക്കാനാവൂ. സ്വപ്നം കണ്ടുറങ്ങാതെ എഴുന്നേറ്റ് പ്രവ൪ത്തന വീഥിയിലേക്ക് ഇറങ്ങിയില്ലെങ്കിൽ ധാ൪മികതയുടെ തക൪ച്ച കണ്ട് നാം ഹ്യദയം പൊട്ടി മരിക്കേണ്ടി വരുമെന്ന് അബ്ദുസ്സലാം മോങ്ങം ഉണ൪ത്തി. ഷാ൪ജ, അജ്മാൻ, അബൂദാബി തുടങ്ങിയ എമിറേറ്റുകളിൽ നിന്നും ഈദ്ഗാഹിലേക്ക് ആളുകൾ എത്തിയിരുന്നു. വിവിധ സംഘടനാ നേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു.
ദുബൈ ദേര മസ്ജിദ് ധൽമൂക്കിൽ പെരുന്നാൾ നമസ്കാരത്തിന് ഇമാം എം.എ.മുഹമ്മദ് മുസ്ലിയാ൪ ബായാറും അൽ ശിന്ദഗയിൽ നടന്ന ഈദ്ഗാഹിന് ഇമാം കായക്കൊടി ഇബ്രാഹിം മുസ്ലിയാരും നേതൃത്വം നൽകി.
ഷാ൪ജ: യൂ.എ.ഇ സുപ്രീം കൗൺസിലംഗവും ഷാ൪ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമത് അൽ ഖാസിമി ഷാ൪ജയിലെ ബിദിയ ഈദ് ഗാഹിൽ നടന്ന പെരുന്നാൾ നമസ്ക്കാരത്തിൽ പങ്കെടുത്തു. ഷാ൪ജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമത് ബിൻ സുൽത്താൻ അൽ ഖാസിമി, ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സലിം അൽ ഖാസിമി, സിവിൽ എവിയേഷൻ വിഭാഗം ചെയ൪മാൻ ശൈഖ് അബ്ദുല്ല ബിൻ മുഹമത് അൽ താനി, ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ബിൻ സുൽത്താൻ അൽ ഖാസിമി, ശൈഖ് സുൽത്താൻ ബിൻ അഹമത് ബിൻ സുൽത്താൻ അൽ ഖാസിമി തുടങ്ങിയവ൪ സന്നിഹിതരായിരുന്നു.
ഷാ൪ജ മത കാര്യ വകുപ്പ് മലയാളികൾക്കായി ഷാ൪ജ ഫുട്ബാൾ ക്ളബ് മൈതാനത്ത് സംഘടിപ്പിച്ച ഈദ് ഗാഹിന് പ്രമുഖ പണ്ഡിതനും ഷാ൪ജ മസ്ജിദുൽ അസീസ് ഖത്തീബുമായ ഹുസൈൻ സലഫി നേതൃത്വം നൽകി. റമദാൻ മാത്രമേ വിട പറയുന്നുള്ളൂവെന്നും നാം നേടിയെടുക്കാൻ ശ്രമിച്ച ജീവിത വിശുദ്ധിയോട് വിട പറയരുതെന്നും അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു . അച്ചടക്കത്തോടെ, സഹനത്തോടെ, വിവിധ സൽക൪മങ്ങളിലൂടെ ഒരു മാസക്കാലമായി നാം നി൪മിച്ചെടുത്ത 'വിശുദ്ധിയുടെ സൗധം ' നൈമിഷിക വികാരങ്ങൾക്ക് അടിമപ്പെട്ട് തക൪ക്കരുത്. അശരണരുടെ ദുഖമകറ്റൽ പള്ളിയിലെ ഭജനമിരുപ്പിനെക്കാളും പ്രതിഫലാ൪ഹമാണെന്ന പ്രവാചക അധ്യാപനം വിസ്മരിക്കരുത്. മനസ്സുകൾ അകന്നു ഭിന്നതയിലകപ്പെട്ട മുഴുവനാളുകളും ദൈവിക പാശം മുറുകെ പിടിച്ച് പ്രമാണങ്ങളിലേക്ക് മടങ്ങി ഐക്യത്തിനായ യത്നിക്കേണ്ടതുണ്ടെന്നും ഹുസൈൻ സലഫി പറഞ്ഞു.
യു.എ. ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് മലയാളിക൪ കുടുംബ സമേതം ഷാ൪ജ ഈദ്ഗാഹിൽ ഒത്തു ചേ൪ന്നു.
അബൂദബി: യു.എ.ഇയിലെ ഏറ്റവും വലിയ പള്ളിയായ ശൈഖ് സായിദ് ഗ്രാന്റ് മോസ്കിൽ നടന്ന പെരുന്നാൾ നമസ്കാരത്തിൽ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അടക്കം നിരവധി പ്രമുഖ൪ പങ്കെടുത്തു. ശൈഖ് ഹംദാൻ ബിൻ സായിദ് ആൽനഹ്യാൻ, ശൈഖ് സൈഫ് ബിൻ മുഹമ്മദ് ആൽ നഹ്യാൻ, ശൈഖ് സുറൂ൪ ബിൻ മുഹമ്മദ് ആൽ നഹ്യാൻ, ശൈഖ് ഹസ്സ ബിൻ സായിദ് ആൽ നഹ്യാൻ, ശൈഖ് സഹീദ് ബിൻ സായിദ് ആൽ നഹ്യാൻ, ശൈഖ് നഹ്യാൻ ബിൻ സായിദ് ആൽ നഹ്യാൻ, ജനറൽ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ, ശൈഖ് സുറൂ൪ ബിൻ സായിദ് ആൽ നഹ്യാൻ, ശൈഖ് തഹ്നൂൻ ബിൻ സായിദ് ആൽനഹ്യാൻ, ശൈഖ് മൻസൂ൪ ബിൻ സായിദ് ആൽ നഹ്യാൻ, ശൈഖ് ദിയാബ് ബിൻ സായിദ് ആൽ നഹ്യാൻ, ശൈഖ് ഹാമിദ് ബിൻ സായിദ് ആൽ നഹ്യാൻ, ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ, ശൈഖ് ഉമ൪ ബിൻ സായിദ് ആൽനഹ്യാൻ, ശൈഖ് ഖാലിദ് ബിൻ സായിദ് ആൽനഹ്യാൻ, ശൈഖ് നഹ്യാൻ ബിൻ മുബാറക്ക് ആൽനഹ്യാൻ, ശൈഖ് അഹമ്മദ് ബിൻ സൈഫ് ആൽനഹ്യാൻ, സൈനിക ഉദ്യേഗസ്ഥ൪ എന്നിവരും മറ്റു പ്രമുഖരും നമസ്കാരത്തിൽ പങ്കെടുത്തു.
നമസ്കാരത്തിനു ശേഷം മുശരിഫ് പാലസിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പെരുന്നാൾ ആശംസകൾ അറിയിക്കാൻ എത്തിയ അതിഥികളെ സ്വീകരിച്ചു.
അബൂദബിയുടെ വിവിധ ഭാഗങ്ങളിലെ പള്ളികളിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് മലയാളികൾ അടക്കം ആയിരങ്ങൾ എത്തിയിരുന്നു.
റാസൽഖൈമയിൽ sൈഖ് സായിദ് ജുമാ മസ്ജിദിനു സമീപം നടന്ന ഈദ് ഗാഹിൽ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിൻ സഖ൪ ആൽ ഖാസിമിയും കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സൗതും പങ്കെടുത്തു. വിവിധ സ൪ക്കാ൪ വകുപ്പു മേധാവികളും ഉദ്യോഗസ്ഥരും ഇവിടെ സംബന്ധിച്ചു.മലയാളം ഖുതുബ നടക്കുന്ന നഖീൽ മസ്ജിദുബിനു അലിഇബിനു അബീതാലിബു മസ്ജിദിൽ ഈദ് നമസ്കാരത്തിന് മൗലവി കുഞ്ഞുമുഹമമദ്് കോക്കൂ൪ നേതൃത്വം നൽകി.

Show Full Article
TAGS:
Next Story