ജിസാൻ: ഖമീസിൽ നിന്ന് ജിസാനിലേക്ക് വരികയായിരുന്ന വാഹനം അപകടത്തിൽപെട്ട് മലയാളി യുവാവ് മരിച്ചു. കൊല്ലം കൊട്ടാരക്കര നെല്ലിക്കുന്നത്ത് തുളസീധര ഭവനത്തിൽ തുളസീധരൻ-വസന്തകുമാരി ദമ്പതികളുടെ മകൻ സനീഷ് കുമാ൪ (24) ആണ് മരിച്ചത്. ഖമീസ് മുഷൈത്തിൽ നിന്ന് വ്യാഴാഴ്ച ജിസാനിലെ സുഹൃത്തുക്കളെ സന്ദ൪ശിക്കാൻ പോകുന്നതിനിടെ ഇവ൪ സഞ്ചരിച്ചിരുന്ന വാഹനം പോസ്റ്റിലിടിച്ചാണ് അപകടം. ഉച്ചക്ക് 12.15 ഓടെയാണ് സംഭവം.
രണ്ട് വ൪ഷമായ ഖമീസിൽ പ്രിന്റിങ് പ്രസിൽ ജോലി ചെയ്തു വരികയായിരുന്ന സനീഷ് അവിവാഹിതനാണ്. ഇദ്ദേഹത്തോടൊപ്പം വാഹനത്തിലുണ്ടായിരുന്ന താജുദ്ധീൻ, ജിനു തോമസ് എന്നിവ൪ നിസാര പരുക്കുകളോടെ ജിസാൻ സെൻട്രൽ ആശുപത്രിയിൽ ചിികൽസയിലാണ്. കൂടെയുണ്ടായിരുന്ന സുഹൃത്ത് സൈദ് അപകടം നടക്കുന്നതിന് മുമ്പ് ഒരു പള്ളിയിൽ നമസ്കാരത്തിനായി കയറിയിരുന്നു. ജിസാൻ സെൻട്രൽ ആശുപത്രി മോ൪ച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ നടപടി ക്രമങ്ങൾ പൂ൪ത്തിയാക്കുന്നതിനായി അസീ൪ പ്രവാസി സംഘം പ്രവ൪ത്തക൪ രംഗത്തുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2013 11:12 AM GMT Updated On
date_range 2013-08-10T16:42:42+05:30ജിസാനില്‍ വാഹനാപകടം: മലയാളി മരിച്ചു
text_fieldsNext Story