മലയിഞ്ചി ദുരന്തം: അമ്മക്കും കുഞ്ഞിനും നാടിന്‍െറ അന്ത്യാഞ്ജലി
text_fieldsകരിമണ്ണൂ൪: ഉരുൾപൊട്ടലിൻെറ രൂപത്തിൽ മരണം തട്ടിയെടുത്ത കുഞ്ഞിനും അമ്മക്കും നാടിൻെറ അന്ത്യാഞ്ജലി. ഉടുമ്പന്നൂരിനടുത്ത് മലയിഞ്ചിയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ച ചാമപ്പാറയിൽ ഷാജിയുടെ ഭാര്യ ബീന, മകൾ ആദിത്യ എന്നിവരുടെ മൃതദേഹങ്ങൾ കരിമണ്ണൂ൪ സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.
ഉരുൾ പൊട്ടലിൽ അകപ്പെട്ട് വാരിയെല്ല് തക൪ന്ന ബീനയുടെ അമ്മ രാധാമണിയെ മകളെയും പേരക്കുഞ്ഞിനെയും അവസാനമായി കാണാൻ ആംബുലൻസിൽ പള്ളിമുറ്റത്തത്തെിച്ചത് നൊമ്പര കാഴ്ചയായി.
ഉരുൾപൊട്ടലിൽ മരിച്ച പറയാമല വാവലക്കാട്ട് പീതാംബരൻെറ ഭാര്യ ശാരദയുടെ മൃതദേഹം മലയിഞ്ചി ടൗണിന് സമീപത്തുള്ള അവരുടെ തറവാട്ട് വീട്ടുവളപ്പിലും സംസ്കരിച്ചു.
ഞായറാഴ്ച പുല൪ച്ചെയുണ്ടായ വ്യത്യസ്ത ഉരുൾ പൊട്ടലുകളിലാണ് മലയിഞ്ചി സ്വദേശികളായ മൂന്നുപേ൪ മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ പോസ്റ്റ്മോ൪ട്ടത്തിന് ശേഷം ബീനയുടെയും ആദിത്യയുടെയും മൃതദേഹങ്ങൾ കരിമണ്ണൂരുള്ള വീട്ടിൽ എത്തിച്ചു. ശാരദയുടെ മൃതദേഹം മലയിഞ്ചിയിലെ തറവാട്ട് വീട്ടിലും എത്തിച്ചു. തിങ്കാളഴ്ചയും ചൊവ്വാഴ്ചയും നിരവധി ആളുകൾ വീട്ടിലത്തെി അന്ത്യോപചാരം അ൪പ്പിച്ചു. ചൊവ്വാഴ്ച പകൽ 12.30 ഓടെ ബീനയുടെയും ആദിത്യയുടെയും മൃതദേഹങ്ങൾ വിലാപയാത്രയായി കരിമണ്ണൂ൪ പള്ളിയിലത്തെിച്ചു. കോതമംഗലം ബിഷപ ജോ൪ജ് മഠത്തിക്കണ്ടം കരിമണ്ണൂ൪ പള്ളി വികാരി ഫാ. സ്റ്റാൻലി കുന്നേൽ എന്നിവ൪ അന്ത്യകൂദാശകൾക്ക് നേതൃത്വം നൽകി.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മേരി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ. രാധാകൃഷ്ണൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ. സദാനന്ദൻ, കെ.ജെ. തോമസ്, കെ.കെ. നാരായണൻ, സി.പി. രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ഇന്ദു സുധാകരൻ, വിവിധ രാഷ്ട്രീയ പാ൪ടി നേതാക്കൾ എന്നിവ൪ ഷാജിയുടെ വീട്ടിലും പള്ളിയിലുമത്തെി അന്ത്യോപചാരമ൪പ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
