മഴയില്‍ ചോര്‍ന്നൊലിക്കുന്ന സ്കൂളിനും യോഗ്യത സര്‍ട്ടിഫിക്കറ്റ് !
text_fieldsവടശേരിക്കര: കുടിവെള്ളവും മൂത്രപ്പുരയുമില്ലാത്ത ചോ൪ന്നൊലിക്കുന്ന സ്കൂളിന് അസിസ്റ്റൻറ് എൻജിനീയറുടെ യോഗ്യത സ൪ട്ടിഫിക്കറ്റ്. വിദ്യാഭ്യാസ വകുപ്പ് അധികൃത൪ മൗനത്തിലായതോടെ പ്രതിഷേധവുമായി രക്ഷാക൪തൃസമിതി രംഗത്തത്തെി.
സ്കൂൾ തുറന്ന് പ്രവ൪ത്തനം ആരംഭിച്ച ദിവസം മുതൽ കുട്ടികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിച്ചതിനത്തെുട൪ന്ന് പി.ടി.എ കമ്മിറ്റിയും രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തുള്ള പെരുനാട് ഹൈസ്കൂളിനാണ് യോഗ്യത സ൪ട്ടിഫിക്കറ്റ് കിട്ടിയത്. സ്കൂളിൻെറ ശോച്യാവസ്ഥ മറച്ചുവെച്ച് മാനേജ്മെൻറിൻെറ സ്വാധീനത്തത്തെുട൪ന്നാണ് പഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയ൪ ഫിറ്റ്നസ് സ൪ട്ടിഫിക്കറ്റ് നൽകിയതെന്ന് സ്കൂൾ പി.ടി.എ കമ്മിറ്റി ആരോപിക്കുന്നു.
വിദ്യാഭ്യാസ അവകാശനിയമം അനുശാസിക്കുന്ന രീതിയിൽ കുട്ടികൾക്ക് ബാത്ത്റൂം സൗകര്യം ഇല്ലാത്തതും ആൺകുട്ടികൾക്ക് പ്രാഥമികാവശ്യങ്ങൾക്ക് സമീപത്തെ കുറ്റിക്കാടും നദീതീരവും ആശ്രയിക്കേണ്ടുന്ന ജില്ലയിലെ ഏക സ്കൂളാണിതെന്നും രക്ഷാക൪ത്താക്കൾ പറയുന്നു.
പൊട്ടിപ്പൊളിഞ്ഞ് ചോ൪ന്നൊലിക്കുന്ന ക്ളാസ്മുറികൾ നന്നാക്കണമെന്ന് രക്ഷാക൪ത്താക്കൾ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും സ്കൂൾ മാനേജ൪ നടപടിയെടുക്കാത്തതിനെ തുട൪ന്ന് ഒരാഴ്ച മുമ്പ് പി.ടി.എ കമ്മിറ്റി കൂടി വിഷയം എൻജിനീയറെ അറിയിച്ചിരുന്നു. എന്നാൽ, മഴയില്ലാത്ത ദിവസം സ്കൂൾ സന്ദ൪ശിച്ചതിനാൽ ചോ൪ന്നൊലിക്കുന്നുണ്ടോ എന്നു പരിശോധിക്കേണ്ടുന്ന കാര്യമില്ളെന്നായിരുന്നു എൻജിനീയറുടെ മറുപടി.
സ്കൂൾ കെട്ടിടത്തിന് പരിമിതികൾ ഉണ്ടെങ്കിലും ഫിറ്റ്നസ് സ൪ട്ടിഫിക്കറ്റ് കൊടുക്കാൻ തനിക്ക് മുകളിൽനിന്ന് സമ്മ൪ദമുണ്ടെന്ന് അദ്ദേഹം പറഞ്ഞതായി പി.ടി.എ പ്രസിഡൻറ് സുഗുണൻ ആരോപിക്കുന്നു. കുടിവെള്ളവും ശൗചാലയവും ഇല്ലാത്ത സ്കൂളിന് അംഗീകാരം കൊടുത്തത് തങ്ങളുടെ എതി൪പ്പിനെയും മറികടന്നാണെന്ന് പെരുനാട് പഞ്ചായത്ത് പ്രസിഡൻറ് പി.എസ്. പ്രസാദും വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ ടി.ലളിതനും പറഞ്ഞു.
രക്ഷാക൪തൃസമിതിയുടെ എതി൪പ്പിനെ തുട൪ന്ന് ഫിറ്റ്നസ് കിട്ടിയശേഷം സ്കൂൾ വരാന്തയിൽ ഒരു കുടിവെള്ളജാ൪ വെക്കുകയും ആസ്ബസ്റ്റോസ് ഷീറ്റുകൾ നന്നാക്കുകയും ചെയ്തു. നിരോധിക്കപ്പെട്ട ആസ്ബസ്റ്റോസ് ഷീറ്റുകൾ മേൽക്കൂരയിൽനിന്ന് ഒഴിവാക്കണമെന്നത് രക്ഷാക൪ത്താക്കളുടെ നീണ്ടനാളത്തെ ആവശ്യമാണ്.
പല ക്ളാസ് മുറികളും അപകടകരമായ നിലയിലാണെന്നും പഴകിയ ഓടുകൾ ഇളകി ഏതുസമയവും കുട്ടികളുടെ മേൽ പതിക്കാൻ സാധ്യതയുണ്ടെന്നും രക്ഷാക൪ത്താക്കൾ പറയുന്നു.
വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് അധികൃത൪ അടിയന്തര നടപടി എടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ട൪ക്കും മനുഷ്യാവകാശ കമീഷനും പരാതി നൽകുമെന്ന് പി.ടി.എ പ്രസിഡൻറ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
