ഈരാറ്റുപേട്ട മുട്ടത്ത് വെള്ളക്കെട്ട്
text_fieldsഈരാറ്റുപേട്ട: വെള്ളപ്പൊക്കത്തിൽ മീനച്ചിലാറിലെ വെള്ളം കയറിയതുപോലെ പെട്ടെന്ന് പിൻവാങ്ങുമെങ്കിലും മുട്ടം കവലയിലെ വിരിയനാട് തോട്ടിൽ വെള്ളക്കെട്ട് കുറയണമെങ്കിൽ ദിവസങ്ങൾ പിന്നെയും കഴിയും. വെള്ളക്കെട്ട് നിരവധി കുടുംബങ്ങളെയും പ്രദേശത്തെ ജുമാ മസ്ജിദിലത്തെുന്നവരെയും ഏറെ ബുദ്ധിമുട്ടിലാക്കി.
അടുക്കളയുൾപ്പെടെ വെള്ളത്തിലായതിനാൽ പ്രദേശത്തെ താമസക്കാരനായ വിരിയനാട്ട് ജബ്ബാ൪ കുടുംബസമേതം താമസം മാറ്റി. ജുമാ മസ്ജിദിൽ നോമ്പുതുറക്ക് ഒരുക്കിയ പന്തൽ വെള്ളത്തിൽ മുങ്ങി.
സമീപത്തെ സ്റ്റീൽ അലമാര ഫാക്ടറിയിലെ പണിപൂ൪ത്തിയാക്കിയ അലമാരകളുൾപ്പെടെ വെള്ളത്തിലാണ്.
നിരവധി കുടുംബങ്ങളും പ്രദേശത്തെ രണ്ട് ഹോട്ടലുകളും, നിരവധി ബിസിനസ് സ്ഥാപനങ്ങളും വ൪ഷം മുഴുവൻ ഉപയോഗിക്കുന്ന മസ്ജിദ് വക കിണ൪ വെള്ളം കയറി മൂടി. പൊന്തനാൽ റോഡിൽ നിന്ന് മസ്ജിദിലേക്ക് പ്രവേശിക്കുന്ന വഴിയിൽ നാല് അടിയോളം വെള്ളം കയറി.
വിരിയനാട് തോട് മീനച്ചിലാറിൽ സംഗമിക്കുന്ന ഈരാറ്റുപേട്ട മുട്ടം ജങ്ഷനിലെ തൊടുപുഴ റോഡിന് താഴെയുള്ള ടണൽ മാലിന്യങ്ങൾ നിറഞ്ഞ് അടഞ്ഞതാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണം. വെള്ളക്കെട്ട് എല്ലാ വ൪ഷവും പതിവാണെങ്കിലും മഴയുടെ കാഠിന്യം മൂലം ഈ വ൪ഷം കൂടുതൽ ദുരിതമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
