Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_rightരമേശിനെ അപമാനിച്ചാല്‍...

രമേശിനെ അപമാനിച്ചാല്‍ തിരിച്ചടിക്കും; തിരുവഞ്ചൂരിന്‍േറത് ബ്ളാക്മെയില്‍ രാഷ്ട്രീയം

text_fields
bookmark_border
രമേശിനെ അപമാനിച്ചാല്‍ തിരിച്ചടിക്കും; തിരുവഞ്ചൂരിന്‍േറത് ബ്ളാക്മെയില്‍ രാഷ്ട്രീയം
cancel

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തലയെ അപമാനിക്കാൻ ശ്രമിച്ചാൽ കടുത്ത വിലനൽകേണ്ടിവരുമെന്ന് ഐ ഗ്രൂപ്പിൻെറ മുന്നറിയിപ്പ്. ഉമ്മൻചാണ്ടിയുടെ മന$സാക്ഷി സൂക്ഷിപ്പുകാരെന്ന് സ്വയം പറഞ്ഞ് നടക്കുന്ന പാ൪ട്ടിയിലെ ചില ജോപ്പന്മാരാണ് രമേശിനെ അപമാനിക്കാൻ ശ്രമിക്കുന്നത്. ഇവ൪ക്ക് സ്വന്തംനാട്ടിൽപോലും ഇറങ്ങാൻ പറ്റാത്ത സാഹചര്യമാണ്. മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻെറ ബ്ളാക്മെയിൽ രാഷ്ട്രീയത്തിലും സരിതാവിവാദത്തിലും നട്ടംതിരിയുന്ന സ൪ക്കാറിന് പാ൪ട്ടിയും ഐ ഗ്രൂപ്പും പരിപൂ൪ണ പിന്തുണയാണ് നൽകിയത്. എന്നിട്ടും ഒളിഞ്ഞും തെളിഞ്ഞും കെ.പി.സി.സി പ്രസിഡൻറിനെ അപമാനിക്കാൻ ശ്രമിച്ചാൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും ഐ ഗ്രൂപ്പ് യോഗം മുന്നറിയിപ്പ് നൽകി. സ്വന്തം ഗ്രൂപ്പിൻെറ സമ്മ൪ദം കാരണമാണ് ചെന്നിത്തലക്ക് മന്ത്രിസഭയിൽ ചേരാൻ കഴിയാഞ്ഞതെന്ന എ ഗ്രൂപ്പ് വിമ൪ശത്തെ തുട൪ന്ന് ഇന്നലെ കെ.പി.സി.സി ജനറൽ സെക്രട്ടറി ശരത്ചന്ദ്രപ്രസാദിൻെറ വസതിയിലാണ് ഐ വിഭാഗം യോഗം ചേ൪ന്നത്.
ഉമ്മൻചാണ്ടിക്കും സ൪ക്കാറിനും കലവറയില്ലാത്ത പിന്തുണയാണ് ഐ ഗ്രൂപ്പും രമേശും ഇക്കാലമത്രയും നൽകിയത്. എന്നാൽ, ഭരണമേറ്റശേഷം രമേശിനെ അപമാനിക്കാനുള്ള ശ്രമമാണ് പലഘട്ടങ്ങളിലായി എ ഗ്രൂപ്പിൻെറ ഭാഗത്തുനിന്ന് ഉണ്ടായത്. എ ഗ്രൂപ്പ് നേതാക്കളായ ബെന്നി ബഹനാൻ, തമ്പാനൂ൪ രവി, എം.എം. ഹസൻ എന്നിവ൪ മുഖ്യമന്ത്രിയുടെ ദൂതന്മാരായി ചമഞ്ഞ് മന്ത്രിസഭയിൽ ചേരാൻ നി൪ദേശം വെച്ചപ്പോൾ തന്നെ ചെന്നിത്തല നിരാകരിച്ചിരുന്നു.
ഇക്കാര്യത്തിൽ ഇപ്പോൾ ഹൈകമാൻഡിൻെറ അന്തിമതീരുമാനം വന്നശേഷവും മന്ത്രിസഭയിൽ ചേരാൻ തനിക്ക് താൽപര്യമുണ്ടെന്ന് രമേശാണ് തന്നോട് പറഞ്ഞതെന്ന രീതിയിൽ തമ്പാനൂ൪ രവി നടത്തുന്ന അവകാശവാദത്തെ ഐ ഗ്രൂപ്പ് പുച്ഛത്തോടെ തള്ളുന്നു.
27ാം വയസ്സിൽ മന്ത്രിയായ ചെന്നിത്തലയെ മന്ത്രിസ്ഥാനമെന്ന ഉമ്മാക്കി കാട്ടി ചെറുതാക്കാനുള്ള ശ്രമം വിലപ്പോവില്ല. കൈവശം ഉണ്ടായിരുന്ന ആഭ്യന്തരവകുപ്പ് ഇരുചെവി അറിയാതെ അഞ്ചുമിനിറ്റിനകം തിരുവഞ്ചൂ൪ രാധാകൃഷ്ണന് കൈമാറിയ മുഖ്യമന്ത്രി, രമേശ് തിരസ്കരിച്ച മന്ത്രിസ്ഥാനത്തിൻെറ പേരിൽ വിവാദം ഉണ്ടാക്കി നാലുമാസമായി അദ്ദേഹത്തെ അപമാനിക്കാനാണ് ശ്രമിച്ചത്.
കെ.പി.സി.സി പ്രസിഡൻറ്സ്ഥാനം ഏറ്റെടുത്തശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും പാ൪ട്ടിയെ വിജയത്തിലേക്ക് നയിച്ച രമേശിൻെറ സേവനങ്ങളെ ചെറുതാക്കി കാണാൻ ശ്രമിച്ചാൽ കടുത്ത വിലനൽകേണ്ടിവരും.
എ വിഭാഗത്തിൻെറ ഇപ്പോഴത്തെ നീക്കങ്ങൾ തീക്കൊള്ളികൊണ്ട് തലചൊറിയലാണെന്നും യോഗം കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story