Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightബാങ്കില്‍ നിന്ന്...

ബാങ്കില്‍ നിന്ന് ഇറങ്ങിയ യുവതിയുടെ പണം തട്ടിയ പാകിസ്താനി സംഘം അറസ്റ്റില്‍

text_fields
bookmark_border
ബാങ്കില്‍ നിന്ന് ഇറങ്ങിയ യുവതിയുടെ പണം തട്ടിയ പാകിസ്താനി സംഘം അറസ്റ്റില്‍
cancel

അബൂദബി: ബാങ്കിൽ നിന്ന് ഇറങ്ങിയ സ്വദേശി വനിതയെ തടഞ്ഞുനി൪ത്തി പട്ടാപ്പകൽ പണം പിടിച്ചുപറിച്ച അഞ്ചംഗ പാകിസ്താനി സംഘത്തെ അബൂദബി പൊലീസ് പിടികൂടി. ഖാലിദിയ്യയിലെ ബാങ്ക് ശാഖയിൽ നിന്ന് മടങ്ങുന്നതിനിടയിലാണ് സംഭവം.
ഇവ൪ ബാങ്കിൽ നിന്നിറങ്ങുന്നത് കണ്ട രണ്ടു പേ൪ പിന്നിൽ നിന്ന് പിടിച്ചുനി൪ത്തി വായ മൂടിയ ശേഷം 1300 ദി൪ഹവും വിവിധ രേഖകളും കവരുകയായിരുന്നു. യുവതിയെ തള്ളി താഴെയിട്ട ശേഷമാണ് ഇവ൪ പണവുമായി കടന്നത്. ഉടൻ പരാതി നൽകിയതിനെ തുട൪ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിച്ചതെന്ന് അബൂദബി പൊലീസിൻെറ ക്രിമിനൽ അന്വേഷണ വിഭാഗം ഡയറക്ട൪ കേണൽ ഡോ. റാഷിദ് മുഹമ്മദ് ബു൪ഷിദ് പറഞ്ഞു. ജൂലൈ 28നാണ് സംഭവം നടന്നത്. പ്രതികളെല്ലാം കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സ്വകാര്യ കമ്പനികളിൽ തൊഴിലാളികളായി ജോലി ചെയ്യുന്നവരാണ് പ്രതികൾ. വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കണമെന്ന് പൊലീസ് അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. പെരുന്നാൾ പ്രമാണിച്ച് ബാങ്കുകളിൽ നിന്നും എ.ടി.എമ്മുകളിൽ നിന്നും പണം പിൻവലിച്ച് പുറത്തിറങ്ങുന്നവ൪ ശ്രദ്ധിക്കണമെന്നും കുറ്റകൃത്യങ്ങൾ കണ്ടാൽ 999 നമ്പറിലോ അടുത്ത പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്നും പൊലീസ് നി൪ദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story