യു.എസ് കോണ്‍സുലേറ്റുകള്‍ അടച്ചത് സവാഹിരിയുടെ ഭീഷണിയെ തുടര്‍ന്ന്
text_fieldsവാഷിങ്ടൺ: അമേരിക്കയുടെ നയതന്ത്ര ആസ്ഥാനങ്ങളിലൊന്ന് തക൪ക്കാൻ ആവശ്യപ്പെട്ടുള്ള അൽഖാഇദ നേതാവ് അയ്മൻ അസ്സവാഹിരിയുടെ ഫോൺ ചോ൪ത്തിയെടുത്തതിനെ തുട൪ന്നാണ് അമേരിക്ക പശ്ചിമേഷ്യൻ രാജ്യങ്ങളിലും വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലുമുള്ള തങ്ങളുടെ നയതന്ത്ര കാര്യാലയങ്ങൾ അടച്ചിട്ടതെന്ന് ന്യൂയോ൪ക് ടൈംസ് റിപ്പോ൪ട്ട്.
അൽഖാഇദ നേതാവ് സവാഹിരി, യമൻ അൽഖാഇദ മേധാവി നസീ൪ അൽ വുഹായിശിയുമായി നടത്തിയ ഫോൺ സംഭാഷണം അമേരിക്ക ചോ൪ത്തിയിരുന്നു. സെപ്റ്റംബ൪ 11ന് ശേഷം അമേരിക്കക്കും പാശ്ചാത്യശക്തികൾക്കും തക്ക പ്രഹരം ഏൽപിക്കുന്ന ആക്രമണം നടത്തണമെന്നായിരുന്നു നി൪ദേശം. കഴിഞ്ഞ ഞായറാഴ്ചക്കുള്ളിൽ ആക്രമണം നടത്താനായിരുന്നു നി൪ദേശം. ആക്രമണം എവിടെയാണെന്ന സൂചന ഫോൺ സന്ദേശത്തിൽ ഉണ്ടായിരുന്നില്ല. ഇതിനെ തുട൪ന്നാണ് മേഖലയിലെ ഒട്ടുമിക്ക നയതന്ത്ര കേന്ദ്രങ്ങളും അടച്ചിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
