മലേഷ്യയില്‍ ‘ഭരണം പിടിക്കാന്‍’ കൊട്ടാരത്തില്‍ എത്തിയവര്‍ പിടിയില്‍
text_fieldsകോലാംലമ്പൂ൪: മലേഷ്യയിൽ വിചിത്ര അവകാശ വാദവുമായി രാജകൊട്ടാരത്തിലത്തെിയ 11 അംഗ സംഘം പിടിയിലായി. പാരമ്പര്യ വേഷമണിഞ്ഞ് ബിസാരേയിലെ രാജകൊട്ടാരത്തിൽ അതിക്രമിച്ചുകയറാൻ ശ്രമിക്കവെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സംഘത്തിൽ എട്ട് പുരുഷൻമാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണുണ്ടായിരുന്നത്. മലേഷ്യയുടെ രാജാവാകാനുള്ള അവകാശം തങ്ങൾക്കാണെന്നും നിയമിച്ചുകൊണ്ട് ഫിലിപൈൻസിൽ നിന്ന് ലഭിച്ച കത്ത് കൈവശമുണ്ടെന്നുമായിരുന്നു സംഘത്തലവൻെറ അവകാശ വാദം.
ആയുധങ്ങളൊന്നുമില്ലാതെയത്തെിയ സംഘത്തിൻെറ നീക്കങ്ങൾ അസാധാരണവുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇവരെക്കുറിച്ച് പൂ൪ണമായ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. മലേഷ്യയുടെ വടക്കൻ സംസ്ഥാനമായ കേദാഹിൽ നിന്നുള്ള ആളാണ് സംഘത്തലവൻ. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. രാജാധികാരത്തെ വെല്ലുവിളിച്ചതിനും നിയമവിരുദ്ധമായി സംഘം ചേ൪ന്നതിനും ജീവപര്യന്തം തടവ് ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരം സംഘത്തിനെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
