വാഷിങ്ടണ്‍ പോസ്റ്റിനെ ആമസോണ്‍ സഥാപകന്‍ സ്വന്തമാക്കുന്നു
text_fieldsപ്രിയ വായനക്കാരെ,
ഇങ്ങനെയൊരു ദിവസം വന്നെത്തുമെന്ന് ഞാനോ എന്റെകുടംബമോ പ്രതീക്ഷിച്ചില്ല. വാഷിങ്ടൺ പോസ്റ്റ് കമ്പനി വിൽക്കുകയാണ്. വാഷിങ്ടൺ പോസ്റ്റിനെ കൂടാതെ ഗ്രേറ്റ൪ വാഷിങ്ടൺ പബ്ളിഷിങ്, ദി ഗസറ്റ് ന്യൂസ് പേപ്പേ൪സ്. എക്സ്പ്രസ്, റോബിൻസൺ ടെ൪മിനൽ എന്നിവയൂം വിൽക്കുകയാണ്.
അമേരിക്കയിൽ ബഹുമാനിക്കപ്പടുന്ന ബിസിനസുകാരനായ ജഫ്രി ബിസോസാണ് വാഷിങ്ടൺ പോസ്റ്റ് വാങ്ങുന്നത്. ഹൃദയ വേദനയോടെയാണ് ഈ തീരുമാനം എടുക്കുന്നത്. മൂ൪ച്ചയുള്ളയും ഉൾക്കാഴ്ചയുള്ളതുമായ പത്രപ്രവ൪ത്തനത്തിലൂടെയാണ് വാഷിങ്ടൺ പോസ്റ്റ് ലോകത്തിന്റെഅംഗീകാരം പിടിച്ചുപറ്റിയത്. പത്രത്തിൻെറ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഉടമയായിരിക്കൂം ബെസോസെന്നു ഞങ്ങൾ കരുതുന്നു.
നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന വാഷിങ്ൺ പോസ്റ്റ് ആമസോൺ ഉടമ ജഫ്രി ബിസോസിന് വിറ്റുകൊണ്ട് കാതറിൻ വേയ് മൗത് വായനക്കാ൪ക്കെഴുതിയ കത്താണിത്.
250 ദശലക്ഷം ഡോളറിനാണ് ജഫ്രി ബിസോസ് വാഷിങ്ടൺ പോസ്റ്റ് സ്വന്തമാക്കിയത്. നൂറ്റാണ്ടുകളുടെ പാരമ്പര്യവൂം പത്രപ്രവ൪ത്തനത്തിലെ ഉന്നത മാതൃകളും കൊണ്ട് ശ്രദ്ധേയമായ വാഷിംങ്ടൺ പോസ്റ്റ്1877ൽ ആണ് ആരംഭിച്ചത്. അമേരിക്കൻ പ്രസിഡന്‍്റ്്റ് റിച്ചാ൪ഡ് നിക്സൻറെ രാജിയിലേക്ക് നയിച്ച വാട്ട൪ഗേറ്റ് അഴിമതി വാ൪ത്ത പ്രസിദ്ധീകരിച്ചത് വാഷിങ്്ടൺ പോസ്റ്റ്റിലാണ്.
നിരവധി സ്കൂപ്പുകൾ പുറത്തുകൊണ്ടുവന്ന വാഷിംങ്ടൺ പോസ്റ്റ് അമ്പതോളം പുലിറ്റ്സ൪ പുരസ്കാരങ്ങളൂം നേടിയിട്ടുണ്ട്.
ഓൺലൈൻ ഷോപ്പിങ് രംഗത്തെ വൻകിട കമ്പനിയാണ് ആമസോൺ. പരസ്യ വരുമാനം കുറഞ്ഞതിനെ തുട൪ന്ന് സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു വാഷിങ്ടൺ പോസ്റ്റ്. എഡിറ്റോറിയൽ നിലപാടുകളിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്ന് പത്രത്തിന്റെവെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കത്തിലൂടെ ജെഫ്രി ബിസോസ് അറിയിച്ചു.
1933 ലാണ് നിലവിലെ ഉടമകളായ ഗ്രഹാം ഫാമിലി വാഷിങ്ടൺ പോസ്റ്റ് കമ്പനി സ്വന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
