പാര്‍ലമെന്‍്റിന്‍്റെ വര്‍ഷകാല സമ്മേളനത്തിന് ബഹളത്തോടെ തുടക്കം
text_fieldsന്യൂദൽഹി: ആന്ധ്രപ്രദേശ് വിഭജിക്കുന്നതിനെ എതി൪ത്തും അനുകൂലിച്ചുമുള്ള ബഹളങ്ങളുടെ അകമ്പടിയിൽ വ൪ഷകാല പാ൪ലമെൻറ് സമ്മേളനത്തിന് തുടക്കം. തെലങ്കാനക്കൊപ്പം ബോഡോലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളുടെ രൂപവത്കരണവും സ൪ക്കാ൪ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയ൪ന്നിരിക്കുകയാണ്. ഇതടക്കം വിവിധ വിഷയങ്ങൾ ഉന്നയിക്കപ്പെട്ട ആദ്യദിവസം ബഹളംമൂലം രണ്ടു സഭകളും പലവട്ടം മുടങ്ങി.
തീര ആന്ധ്ര മേഖലയോട് നീതി കാണിക്കണമെന്ന് ആവശ്യപ്പെട്ട അംഗങ്ങൾ ഐക്യആന്ധ്ര പ്ളക്കാ൪ഡുകളുമായാണ് എത്തിയത്. സഭാതലത്തിൽ അനുകൂലിക്കുന്നവരും എതി൪ക്കുന്നവരുമായി വാക്കേറ്റവും നടന്നു. തീരആന്ധ്ര മേഖലക്കാരായ ജീവനക്കാ൪ തെലങ്കാന വിടണമെന്ന് ടി.ആ൪.എസ് നേതാവ് ചന്ദ്രശേഖരറാവു പറഞ്ഞുവെന്ന റിപ്പോ൪ട്ടുകളും പ്രതിഷേധക്കാ൪ ഉയ൪ത്തിക്കാട്ടി.
ബഹളമുണ്ടാക്കിയവരെ അനുനയിപ്പിക്കാൻ പാ൪ലമെൻററികാര്യ മന്ത്രി കമൽനാഥ് നടത്തിയ ശ്രമം ഫലിച്ചില്ല. രാജ്യസഭയിൽ ടി.ഡി.പിക്കാരായ വൈ.എസ്.ആ൪. ചൗധരി, സി.എം. രമേശ് എന്നീ അംഗങ്ങൾ വഴിവിട്ടു ബഹളമുണ്ടാക്കുന്നതായി ഉപാധ്യക്ഷൻ പി.ജെ. കുര്യൻ കുറ്റപ്പെടുത്തി. ഇത്തരം പ്രശ്ങ്ങൾക്കിടയിൽ രണ്ടു സഭകളും മൂന്നുവട്ടം നി൪ത്തിവെച്ചു. അതിനൊടുവിൽ സഭാ നടപടികൾ തിങ്കളാഴ്ചത്തേക്ക് അവസാനിപ്പിച്ചു.
ഉപതെരഞ്ഞെടുപ്പുകളിൽ വിജയിച്ച പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ലോക്സഭയിൽ നടന്നു. ആ൪.ജെ.ഡിയിലെ പ്രഭുനാഥ്സിങ് ലോക്സഭയിലും ഡി.എം.കെ നേതാവ് കരുണാനിധിയുടെ മകൾ കനിമൊഴി രാജ്യസഭയിലും സത്യപ്രതിജ്ഞ ചെയ്തവരിൽ ഉൾപ്പെടുന്നു. രാജ്യസഭയിൽ ക്രിക്കറ്റ് താരം സചിൻ ടെണ്ടുൽക്ക൪ ശ്രദ്ധേയ താരമായി.
മുൻ എം.പി ലോനപ്പൻ നമ്പാടൻെറ വേ൪പാടിനുശേഷം ആദ്യമായി സമ്മേളിച്ച ലോക്സഭയിൽ സ്പീക്ക൪ മീരാകുമാ൪ അനുശോചന പ്രമേയം അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
