കോഴിക്കോട്ട് കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
text_fieldsകോഴിക്കോട്: എരഞ്ഞിപ്പാലം ബൈപാസിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. നാലു പേ൪ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഞായറാഴ്ച പുല൪ച്ചെ നാലു മണിയോടെ പാസ്പോ൪ട്ട് ഓഫിസിന് സമീപമാണ് അപകടം. വേളം പള്ളിയത്ത് കുറുവങ്ങാട്ട് സൂപ്പിയുടെ മകൻ അബൂബക്ക൪ (32), അയൽവാസി തൊടുവയൽ മരക്കാ൪ പറമ്പത്ത് മൊയ്തുഹാജിയുടെ മകൻ മുഹമ്മദ് മുനൈഫ് (21) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം സഞ്ചരിച്ച നൊച്ചാട്ട് മീത്തൽ മൂസ (60) ഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ്.
എയ൪പോ൪ട്ടിൽ ബന്ധുവിനെ യാത്രയാക്കി തിരിച്ചുവരുകയായിരുന്നു. ഇവ൪ സഞ്ചരിച്ച മാരുതി ആൾട്ടോ കാറിൽ, കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഐടൺ കാ൪ നിയന്ത്രണം വിട്ട് കൂട്ടിയിടിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ കാ൪ ഓടിച്ച സിവിൽസ്റ്റേഷനടുത്ത് തങ്ങൾസ് ടവറിലെ അബ്ദുറഹ്മാൻ (21) പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിലാണ്. കൂടെ സഞ്ചരിച്ച മറ്റ് രണ്ടു പേ൪ക്ക് നിസ്സാര പരിക്കേറ്റു. മരിച്ച അബൂബക്കറിൻെറ മരുമകളുടെ ഭ൪ത്താവ് അയ്യൂബിനെ ഒമാനിലേക്ക് യാത്രയയച്ച് തിരിച്ചുവരുമ്പോഴാണ് അപകടം. ബിയ്യാത്തുവാണ് അബൂബക്കറിൻെറ മാതാവ്. ഭാര്യ: ജസ്ന (കുറ്റ്യാടി). സഹോദരങ്ങൾ: കുറുവങ്ങാട്ട് കുഞ്ഞബ്ദുല്ല (വേളം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ, മുസ്ലിംലീഗ് പഞ്ചായത്ത് സെക്രട്ടറി), അഷ്റഫ്, കുഞ്ഞയിഷ, താഹിറ, റസീഫ, റഹ്മത്ത്. അബൂബക്കറിന് നേരത്തേ ഗൾഫിലായിരുന്നു ജോലി. ഫാത്തിമയാണ് മുഹമ്മദ് മുനൈഫിൻെറ മാതാവ്. സഹോദരങ്ങൾ: മുനവ്വി൪, മുസീദ്, മുസമ്മില. ടാക്സി ഡ്രൈവറായ മുനൈഫാണ് അപകടത്തിൽപെട്ട കാ൪ ഓടിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോ൪ട്ടത്തിനുശേഷം മൃതദേഹങ്ങൾ ചേരാപുരം ജുമാമസ്ജിദ് ഖബ൪സ്ഥാനിൽ മറവുചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
