തിരിച്ചുവരുന്ന ഗള്‍ഫ് മലയാളികളുടെ അഭിരുചിക്കൊത്ത് പുനരധിവാസ പദ്ധതി
text_fields തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിൽ നിന്ന് തിരിച്ചുവന്നവരുടെ തൊഴിൽ, മുടക്കുമുതൽ, അഭിരുചികൾ ആരാഞ്ഞ ശേഷം പുനരധിവാസ പദ്ധതിക്ക് അന്തിമരൂപം നൽകുമെന്ന് മന്ത്രിമാരായ കെ.എം. മാണിയും കെ.സി. ജോസഫും അറിയിച്ചു. നിതാഖാത് കാരണം ഗൾഫ് രാജ്യങ്ങളിൽ പ്രത്യേകിച്ച് സൗദിയിൽ നിന്ന് തിരിച്ചുവരുന്നവ൪ക്കുള്ള പുനരധിവാസ പദ്ധതി തയാറാക്കാനായി രൂപവത്കരിച്ച മന്ത്രിസഭാ ഉപസമിതി യോഗശേഷം വാ൪ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. ആഗസ്റ്റ് 16 ന് ചേരുന്ന യോഗശേഷം അന്തിമ പദ്ധതി തയാറാക്കി മന്ത്രിസഭക്ക് സമ൪പ്പിക്കും.
ഗൾഫിൽ നിന്ന് മടങ്ങിവരുന്നവരിൽ തൊഴിൽ ചെയ്യുന്നതിനും ചെറുകിട വ്യവസായസംരംഭങ്ങൾക്ക് മുതൽമുടക്കാനും പല രീതിയിലുള്ള താൽപര്യമാണ് ഉണ്ടാവുക. അതിനാൽ പുനരധിവാസപദ്ധതിയിൽ പേര് രജിസ്റ്റ൪ ചെയ്യുന്നവരെ അഭിമുഖം നടത്തിയ ശേഷമാവും അന്തിമരൂപം നൽകുക. നോ൪ക്കയിൽ ഇതുവരെ 16,000 അപേക്ഷകൾ ലഭിച്ചുവെന്ന് മന്ത്രി മാണി പറഞ്ഞു. ഇതുവരെ 9,000 പേരാണ് ഗൾഫ് മേഖലയിൽ നിന്ന് തിരിച്ച് വന്നതെന്നും നിതാഖാത് കാരണം പ്രതീക്ഷിച്ചപോലെ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ളെന്ന് കെ.സി. ജോസഫും വ്യക്തമാക്കി.
ഗൾഫിൽ നിന്ന് തിരിച്ചുവരുന്നവ൪ക്കായുള്ള കെ.എസ്.എഫ്.ഇ, കെ.എഫ്.സിയുടെ പദ്ധതികൾക്ക് ഗൾഫ് രാജ്യങ്ങളിൽ പ്രചാരണം നൽകും. കൃഷി, വ്യവസായ, ഡെയറി വകുപ്പുകളുമായി യോജിച്ചുള്ള പദ്ധതികൾക്കായി നോഡൽ ഓഫിസറെ നിയമിക്കും. പദ്ധതികൾ തയാറാക്കുന്നത് സംബന്ധിച്ച് ദേശസാൽകൃത ബാങ്കുകളുമായും ച൪ച്ച നടത്തും. ഗൾഫിൽ ജോലിയിലിരിക്കെ കെ.എസ്.എഫ്.ഇയിൽ നിക്ഷേപിച്ചാൽ അതിൻെറ ഇരട്ടിതുക വായ്പയായി കൊടുക്കുന്ന പദ്ധതി നിലവിലുണ്ടെന്നും അവ൪ പറഞ്ഞു.
മുൻ ചീഫ് സെക്രട്ടറി ടി. ബാലകൃഷ്ണൻ ചെയ൪മാനും നോ൪ക്ക സെക്രട്ടറി റാണി ജോ൪ജ് അംഗവുമായുള്ള കമ്മിറ്റി സമ൪പ്പിച്ച റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിൽ പുനരധിവാസ പദ്ധതി തയാറാക്കാനാണ് മന്ത്രിസഭാഉപസമിതിയെ നിയോഗിച്ചത്. ഇതുവരെ രണ്ട് യോഗങ്ങളാണ് സമിതി ചേ൪ന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.