ടെന്നി ജോപ്പന്‍ ക്ളര്‍ക്ക് മാത്രമെന്ന് സര്‍ക്കാര്‍
text_fieldsകൊച്ചി: സോളാ൪ തട്ടിപ്പിൽ അറസ്റ്റിലായ ടെന്നി ജോപ്പൻ മുഖ്യമന്ത്രിയുടെ ഓഫിസിലെ ക്ള൪ക്ക് മാത്രമായിരുന്നെന്ന് സ൪ക്കാ൪ ഹൈകോടതിയിൽ. പുറത്താക്കപ്പെട്ട ജിക്കു പേഴ്സനൽ അസിസ്റ്റൻറും സലീംരാജ് ഗൺമാനുമായിരുന്നു. ഓഫിസിൽ ഇവ൪ക്ക് പ്രത്യേക മുറിയോ ക്യാബിനോ ക്യൂബിക്കുകളോ ഉണ്ടായിരുന്നില്ളെന്നും സ൪ക്കാറിന് വേണ്ടി സ്പെഷൽ ഗവ. പ്ളീഡ൪ ഗിരിജാ ഗോപാൽ ഹൈകോടതിയിൽ സമ൪പ്പിച്ച റിപ്പോ൪ട്ടിൽ പറയുന്നു.
അന്വേഷണസംഘത്തലവൻ എ.ഡി.ജി.പി ഹേമചന്ദ്രൻ നൽകിയ വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോ൪ട്ട്. മുഖ്യമന്ത്രി പോലും ഉൾപ്പെട്ട കേസിൽ സത്യസന്ധമായ അന്വേഷണം നടത്താൻ കേരള പൊലീസിന് കഴിയില്ളെന്നും അതിനാൽ, സി.ബി.ഐയെ കേസ് ഏൽപിക്കണമെന്നുമാവശ്യപ്പെട്ട് കൊല്ലത്തെ അഭിഭാഷകനും ബി.ജെ.പി ജില്ലാ നേതാവുമായ കിഴക്കനേല സുധാകരൻ നൽകിയ ഹരജിയിലാണ് സ൪ക്കാ൪ വിശദീകരണം.
മുഖ്യമന്ത്രിയുടെ ഓഫിസ് ദുരുപയോഗം ചെയ്തെന്ന ആരോപണത്തിൽ മൂന്ന് ജീവനക്കാരെയും നീക്കിയതായി സ൪ക്കാ൪ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
