ബംഗാള്‍: തൃണമൂലിന് വന്‍ നേട്ടം; സി.പി.എമ്മിന് തിരിച്ചടി
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് വൻ കുതിപ്പ്. പ്രധാനപ്രതിപക്ഷമായ സി.പി.എമ്മിന് ഗ്രാമങ്ങളിൽ തിരിച്ചടി നേരിട്ടു. ഹൂഗ്ളിയടക്കമുള്ള മാ൪ക്സിസ്റ്റ് ശക്തികേന്ദ്രങ്ങൾ തൃണമൂൽ പിടിച്ചടക്കി.
ബംഗാളിലെ 17 ജില്ലകളിൽ 13 ലും മമതാ ബാന൪ജി നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസ് വ്യക്തമായ ആധിപത്യം ഉറപ്പിച്ചു. മു൪ഷിദാബാദ് ഒഴിച്ച്, ദക്ഷിണ ബംഗാളിലെ 11 ജില്ലകളിൽ പത്തിലും തൃണമൂൽ നേട്ടംകൊയ്തു.
ഫലം പ്രഖ്യാപിച്ച 1297 ഗ്രാമപഞ്ചായത്തുകളിൽ 801 എണ്ണം തൃണമൂലിനൊപ്പമാണ്. ഇടതുപക്ഷം 296 ഉം കോൺഗ്രസ് 180 പഞ്ചായത്തുകളും നേടി. ബി.ജെ.പി രണ്ട് ഗ്രാമപഞ്ചായത്തുകളും. മറ്റ് കക്ഷികൾ 16 ഗ്രാമപഞ്ചായത്തുകൾ നേടി. വോട്ടെണ്ണൽ തുടരുകയാണ്. ചൊവ്വാഴ്ച പുല൪ച്ചെയോടെയോ ഫലം പൂ൪ണമാകൂ. വോട്ടെണ്ണൽ തുടങ്ങിയപ്പോൾ മുതൽ കിഴക്കൻ മിഡ്നാപു൪, പശ്ചിമ മിഡ്നാപു൪, ബീ൪ഭം, ബാൻകുര എന്നിവിടങ്ങളിൽ തൃണമൂൽ ആധിപത്യം പുല൪ത്തി. അതേസമയം ജൽപായിഗുഡി, മാൽഡ എന്നിവിടങ്ങളിൽ സി.പി.എം നേതൃത്വത്തിലുള്ള ഇടതുമുന്നണി മുന്നിലാണ്. മു൪ഷിദാബാദ്, വടക്കൻ ദിനാജ്പു൪ എന്നിവിടങ്ങളിൽ കോൺഗ്രസിനാണ് മുൻതൂക്കം. ക൪ഷകസമരം നടന്ന സിംഗൂരിൽ തൃണമൂലിനാണ് നേട്ടം. എന്നാൽ, നന്ദിഗ്രാമിൽ തൃണമൂൽ സി.പി.എമ്മിന് പിന്നിലായി. മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളായ ബാൻകുര, പുരുലിയ, പശ്ചിമ മിഡ്നാപു൪ എന്നിവിടങ്ങളിൽ തൃണമൂലാണ് മുന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
