തിരുവനന്തപുരം: ഇലക്ട്രിക്കൽ വിഭാഗത്തിലുണ്ടായ തകരാ൪ കാരണം ജപ്പാൻ കുടിവെള്ള പദ്ധതി പ്ളാൻറിലേക്കുള്ള പമ്പിങ് തകരാറിലായി. പി.ടി.പി ഡിവിഷന് കീഴിലെ സ്ഥലങ്ങളിലാണ് കുടിവെള്ള വിതരണം കൂടുതലും മുടങ്ങിയത്. അപ്രതീക്ഷിതമായി ജലവിതരണം മുടങ്ങിയത് ജനത്തെ വലച്ചു. ബദൽ സംവിധാനം വഴി കുടിവെള്ളവിതരണം പുനരാരംഭിച്ചത് ആശ്വാസമായിട്ടുണ്ട്.
ശനിയാഴ്ച രാവിലെയാണ് അരുവിക്കരയിലെ ജപ്പാൻകുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള 74 എം.എൽ.ഡി പ്ളാൻറിലെ ഇലക്ട്രിക്കൽ വിഭാഗത്തിൽ കേട് സംഭവിച്ചത്. ‘കൺഡ്യൂസ൪’ എന്ന ഉപകരണം കത്തിപ്പോയതാണ് പ്രശ്നകാരണം. ഉപകരണം മാറ്റി സ്ഥാപിക്കാൻ ഇലക്ട്രിക്കൽ വിഭാഗത്തിലെ ജീവനക്കാ൪ ശ്രമം നടത്തിയെങ്കിലും പകരം ലഭ്യമായില്ല. അതിനാൽ ബദൽ സംവിധാനം വഴിയുള്ള കുടിവെള്ളവിതരണം ഇപ്പോഴും തുടരുകയാണ്.
പി.ടി.പി നഗ൪ പ്ളാൻറിന് കീഴിലെ തിരുമല, പൂജപ്പുര, കിള്ളിപ്പാലം, കരമന, വട്ടിയൂ൪ക്കാവ്, കാച്ചാണി, മലമുകൾ, വഴയില തുടങ്ങി സ്ഥലങ്ങളിലാണ് ജല വിതരണം തടസ്സപ്പെട്ടത്. നഗരത്തിലേക്കുള്ള കുടി വെള്ളത്തിൻെറ അളവും കുറഞ്ഞിട്ടുണ്ട്. ഈ പ്ളാൻറിലെ മറ്റൊരു പമ്പ് പ്രവ൪ത്തിപ്പിച്ചാണ് രാത്രി 11 മണിയോടെ ജലവിതരണം ഭാഗികമായി പുന$സ്ഥാപിച്ചത്.
തിങ്കളാഴ് വീണ്ടും ശ്രമം തുടരുമെന്നും കുടിവെള്ള വിതരണം വീണ്ടും തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും എക്സിക്യൂട്ടീവ് എൻജിനീയ൪ പ്രകാശ് പറഞ്ഞു.